posted on 28 October 2014 ചാവക്കാട് : കേരള ലാന്‍ഡ് കമ്മീഷന്
ഏജന്റ്സ് അസോസിയേഷന് ചാവക്കാട് മേഖലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ്
റജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റജിസ്ട്രേഷന്
വകുപ്പിലെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, വസ്തുവ്യാപാരനടപടികള്
സുതാര്യമാക്കുക, ന്യായവില 50 ശതമാനം വര്‍ധന പിന്‍വലിക്കുക തുടങ്ങിയ
ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ധര്‍ണ്ണ കെ.എല്‍.സി.എ.എ. സംസ്ഥാന
സെക്രട്ടറി എം.കെ. ഷറഫുദ്ദീന് അക്കിക്കാവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റി പ്രസിഡന്റ്
ടി.സി. അബൂബക്കര്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദേവരാജന്‍, ഇ.വി. മുഹമ്മദാലി,
സത്യന്, കുട്ടന്, പി.എം. നൗഷാദ്, എ.ടി. മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.
ചിത്രവിവരണം 28rg220 : കേരളാ ലാന്‍ഡ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് ചാവക്കാട് മേഖലാ
യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് റജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും
ധര്‍ണ്ണയും സംസ്ഥാന സെക്രട്ടറി എം.കെ. ഷറഫുദ്ദീന് അക്കിക്കാവ് ഉദ്ഘാടനം
ചെയ്യുന്നു. |