banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-14 Tuesday

മൂന്നാംകല്ല് ഷട്ടറിനു മുകളില്‍നിന്നും പുഴയില്‍ വീണ മത്‌സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല

posted on 28 October 2014
27-10-14 vasuചാവക്കാട്: മൂന്നാംകല്ല് ഷട്ടറിനു മുകളില്‍ നിന്നും പുഴയില്‍ വീണ മത്‌സ്യ തൊഴിലാളിയെ കണ്ടെത്താനായില്ല. വട്ടേക്കാട് അടിതിരുത്തി എടമിനി വാസു(55 )വിനെയാണ് കാണാതായത്. മൂന്നാം കല്ല് ഷട്ടറിനു മുകളിലിരുന്ന് ഞണ്ട് പിടിക്കുമ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നെന്ന് പറയുന്നു. പുഴയില്‍ നിന്നും 15 അടിയോളം ഉയരത്തിലാണ് ഷട്ടര്‍ നില്‍ക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച  വൈകുനേരം 4 മണിക്കാണ് അപകടം നടന്നത്. അപകടസമയം ചേറ്റുവ പുഴയിലേക്ക് വലിയ ഒഴുക്കുണ്ടായിരുന്നതായി പറയുന്നു. മത്‌സ്യ തൊഴിലാളികളും മറ്റും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതെ സമയം  തിങ്കളാഴ്ച്ച  മുനക്കകടവ് ഹാര്‍ബറില്‍ നിന്നും മത്‌സ്യബന്ധനത്തിനുപോയ തൊഴിലാളികളില്‍ ചിലര്‍ ഒരു മൃതദേഹം ആഴക്കടലില്‍ ഒഴുകി നടക്കുന്നത് കണ്ടതായി അറിയിച്ചതിനെ  തുടര്‍ന്ന് ചാവക്കാട് എസ് ഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ ആഴക്കടലില്‍  തെരച്ചില്‍ നടത്തി.  മുനക്കകടവ് ജീവന്‍ രക്ഷാ പ്രവര്‍ത്തകരായ സി വി ബാബു , സി എ മധുസുധനന്‍. സി എ മനോജ് കുമാര്‍, ടി എ അനില്‍ കുമാര്‍, ചാലക്കല്‍ ജമാല്‍. എന്നിവരും തെരച്ചിലിനു നേത്യത്വം നല്‍കി. ടി കെ മുബാറക്കിന്റെ യാസീം എന്ന ബോട്ടില്‍ നാലു മണിക്കൂറിലധികം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വീണ്ടു തെരച്ചില്‍ നടത്തുമെന്ന് പോലീസ് അറീയിച്ചു.