banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-14 Tuesday

ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണം - ചാവക്കാട്‌ നഗരസഭാ കൌണ്‍സില്‍ 

posted on 28 October 2014
ചാവക്കാട്‌: നഗരസഭയിലെ കെട്ടിടനിര്‍മ്മാണത്തിനു അനുമതി തേടിക്കൊണ്ടുള്ള ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് നഗരസഭാ കൌണ്‍സില്‍ യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നഗരസഭയിലെ ജനകീയാസൂത്രണപ്രകാരമുള്ള വീട് - കെട്ടിട നിര്‍മാണത്തിനുള്ള അനുമതിക്കായി ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കി നേരിട്ട് അപേക്ഷ സ്വീകരിക്കുന്ന പഴയ സംവിധാനം അനുവദിക്കണമെന്നാ വശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനും തീരുമാനമായി. ചാവക്കാട്‌ നഗരസഭയില്‍ 132 അപേക്ഷകളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലെ അപാകത മൂലം കെട്ടികിടക്കുന്നത്.
മുവായിരവും അധിലധികവും വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക്‌ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കാന്‍ യോഗം തീരുമാനിച്ചു. ശോചനീയ നിലയിലുള്ള എട്ടു അംഗന്‍വാടികള്‍ നവീകരിക്കാനും തീരുമാനമായി. പുളിച്ചിറകെട്ട്, അയോധ്യനഗര്‍, കോട്ടപ്പുറം, പുന്ന, മമ്മിയൂര്‍, പൂക്കുളം, ബസ്സ്‌ സ്റ്റാന്‍ഡ് പരിസരം, സൗത്ത്‌ പാലയൂര്‍ എന്നിവടങ്ങളിലെ അംഗന്‍വാടികളാണ് നവീകരിക്കുന്നത്.
കുടിവെള്ള ക്ഷാമം നേരിടാന്‍ കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ചെറു ജല സ്രോതസ്സുകള്‍ തൊഴിലുറപ്പ്‌ പദ്ധതിയുമായി ബന്ധിപ്പിച്ച് ഉപയോഗ്യയോഗ്യമാക്കാനുള്ള പദ്ധതിക്കും കൌണ്‍സില്‍ അംഗീകാരം നല്‍കി.