15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27 -11 - 2015 Friday

25-11-15 school kalothsavam 15-16

ചാവക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം - ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Posted on 27 November  2015 
26-11-15 kalothsavam press meet
ചാവക്കാട് : ഡിസംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ചാവക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ചാവക്കാട് നഗരം സാക്ഷിയാകും. മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഗര ഹൃദയത്തിലെ എം ആര്‍ ആര്‍ എം സ്കൂളിള്‍ കലോത്സവത്തിനു വേദിയാകുന്നത്‌. നൂറ്റിയൊന്ന് സ്കൂളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലോത്സവം സിനിമാതാരവും സാംസ്കാരിക നായകനുമായ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും. പതിമൂന്നു സ്റ്റെജുകളിലായാണ്‌ കലാപരിപാടികള്‍ അരങ്ങേറുക. ഒന്നാം തിയതി ഉച്ചക്ക് രണ്ടു മണിയോടെ മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. നാലുമണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
നാലാം തിയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ സിനിമാ താരങ്ങളായ സന്തോഷ്‌ കെ നായര്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
സംഘാടക സമിതി ചെയര്‍മാനും ചാവക്കാട് നഗരസഭാധ്യക്ഷനുമായ എന്‍ കെ അക്ബര്‍, ജനറല്‍ കണ്‍വീനര്‍ എം ആര്‍ ആര്‍ എം സ്കൂള്‍ ഹെഡ്മിസ്ട്രസ് പി സി ബെറ്റി, നഗരസഭാ വൈസ് ചെയര്‍മാന്‍ മഞ്ജുഷ സുരേഷ്, ഫിറോസ്‌ പി തൈപറമ്പില്‍,  പേഴ്സി സി ജേക്കബ് , ഷീല തെക്കെകര, കെ ശ്രീകുമാര്‍, സതീഷ്‌ ബാബു, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനും നഗരസഭാ കൌണ്‍സിലറുമായ  എ സി ആനന്ദ്,  പബ്ലിസിറ്റി കണ്‍വീനര്‍ പ്രീതി പണിക്കര്‍, കൌണ്‍സിലര്‍ എ എച്ച് അക്ബര്‍ (ഫുഡ് കമ്മിറ്റി) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. .