15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-11-2015 Friday

കനോലി കനാലില്‍ തോണിയില്‍നിന്ന് മറിഞ്ഞുവീണ് പറവൂര്‍ സ്വദേശി മരിച്ചു

Posted on 27 November  2015
പുന്നയൂര്‍ക്കുളം: കനോലി കനാല്‍ എടക്കര മിനി സെന്ററില്‍ തോണിയില്‍നിന്ന് മറിഞ്ഞുവീണ് പറവൂര്‍ സ്വദേശി മരിച്ചു. പറവൂര്‍ തിരിത്തിപ്പുറം കുഴുപ്പിള്ളി ഷിബു (40) ആണ് മരിച്ചത്. വഞ്ചിയിലുണ്ടായിരുന്ന ഭാര്യാപിതാവ് തൊഴുത്തിങ്കല്‍ ശിവനെ (62) പരിക്കുകളോടെ മുതുവട്ടൂര്‍ രാജാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. പറവൂരില്‍നിന്ന് വരികയായിരുന്ന തോണി, എടക്കര മിനി സെന്ററില്‍വെച്ച് തോണിയില്‍ ഉണ്ടായിരുന്ന ഷിബുവും ശിവനും കനാലിനു സമീപത്തുള്ള വീട്ടില്‍നിന്ന് വെള്ളം കുടിച്ചതിന് ശേഷം തിരിച്ച് തോണിയില്‍ കയറവേ, കഴുക്കോല്‍ വലിച്ചെടുക്കുന്നതിനിടയില്‍ ഷിബു കനാലിലേക്ക് വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഇതേസമയം തോണിയില്‍ ഉണ്ടായിരുന്ന ശിവന്‍ ഉടനെ കനാലിലേക്ക് എടുത്തുചാടിയെങ്കിലും ചളിയില്‍ താണിരുന്ന ഷിബുവിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഇയാളുടെ നിലവിളി കേട്ട് സമീപവാസികളായ സുധീര്‍, അഷറഫ് എന്നിവര്‍ ഓടിയെത്തി രണ്ടുപേരെയും കരയ്ക്കുകയറ്റി. എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോട മുതുവട്ടൂര്‍ രാജാ ആസ്​പത്രിയിലെത്തിച്ചെങ്കിലും ഷിബുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പറവൂരില്‍നിന്ന് വെളിയങ്കോട് സ്വദേശി വാങ്ങിയ വഞ്ചി എത്തിക്കാനായി മൂന്നുദിവസം മുമ്പാണ് ഇവര്‍ പുറപ്പെട്ടത്. കഴിഞ്ഞദിവസം ചേറ്റുവയില്‍ തങ്ങിയതിനു ശേഷമാണ് വീണ്ടും യാത്ര തുടങ്ങിയത്. ഭാര്യ: സിനി. മക്കള്‍: രശ്മി, അര്‍ജുനന്‍.