15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-11-2015 Friday

രാജഹംസം വിരുന്നെത്തി

Posted on 27 November  2015 
25-11-15 raja hamsam
ചാവക്കാട് :  ജില്ലയിലെ പടിഞ്ഞാറന്‍ കോള്‍പാടത്ത്  രാജഹംസം വിരുന്നെത്തി.  രാജഹംസം വര്‍ണ്ണക്കൊക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതിന്റേയും , പറക്കുന്നതിന്റേയും അപൂര്‍വ്വചിത്രം സ്വന്തം കാമറയില്‍ പകര്‍ത്താനായതിന്റെ ആഹ്‌ളാദത്തിലാണ് പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസന്‍. നീണ്ട ഇടവേളയ്ക്കുശേഷമാണ് രാജഹംസത്തെ കേരളത്തിലെവിടെയെങ്കിലും കാണുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പൊന്നാനി പുറത്തൂരിലാണ് കേരളത്തില്‍ ആദ്യമായി രാജഹംസം പക്ഷിനിരീക്ഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് ഇപ്പോഴാണ് കാണുന്നത്. കടലിനോട് ചേര്‍ന്നുകിടക്കുന്ന ആഴംകുറഞ്ഞ പുഴയോരങ്ങളില്‍ മാത്രം കാണേണ്ട രാജഹംസം കോള്‍നിലങ്ങളില്‍ എത്തിപ്പെട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ചെളിനിറഞ്ഞ ആഴംകുറഞ്ഞ ഉപ്പുവെള്ളത്തില്‍ ഇരതേടിശീലമുള്ള രാജഹംസപക്ഷി മറ്റു പക്ഷികളില്‍നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്നവയാണ്.നീണ്ട കഴുത്തും ഒടിഞ്ഞു തൂങ്ങികിടക്കുന്നതുപോലെയുള്ള ചുണ്ടും ചെളിയില്‍ താഴ്ത്തി കിട്ടുന്ന ചെറുജീവികളെ ചെളിയോടൊപ്പം അകത്താക്കുകയാണ് ഇവയുടെ ഭക്ഷണരീതി. ഉപ്പുരസമുള്ള ചെളിയിലാണ് ഇവ കൂടുകൂട്ടി കുഞ്ഞുങ്ങളെ വിരിയിക്കുന്നതും. കവിഭാവനകളില്‍  രാജഹംസത്തിനു ലഭിച്ച സ്ഥാനം  മറ്റൊരു പക്ഷിക്കും ലഭിച്ചിരിക്കില്ല. റോമചക്രവര്‍ത്തിമാരുടെ വിരുന്നു സദ്യകളില്‍ രാജഹംസത്തിന്റെ മാംസളമായ നാവ് പാചകംചെയ്ത് വിളമ്പാറുണ്ടത്രെ. ഇന്ത്യയില്‍ രണ്ടിനത്തില്‍പ്പെട്ട രാജഹംസങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒരിനം മാത്രമെ ഇവിടെ പ്രജനനം നടത്തുന്നുള്ളു..