15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-11-2015 Friday

ദേശവിളക്ക് മഹോല്‍സവവും അന്നദാനവും

Posted on 27 November  2015
ചാവക്കാട്: മണത്തല ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ തത്ത്വമസി ഗള്‍ഫ് നടത്തുന്ന ദേശവിളക്ക് മഹോല്‍സവവും അന്നദാനവും ശനിയാഴ്ച വിശ്വനാഥക്ഷേത്രത്തില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫില്‍ ജോലിചെയ്യുന്ന നൂറോളം പേരുടെ ശ്രമഫലമായി തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ദേശവിളക്ക് മഹോല്‍സവം നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ലഷങ്ങള്‍ചെലവഴിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ഈ വര്‍ഷം പതിനൊന്നു ലക്ഷം രൂപയാണ് മൊത്തം ചെഥവു പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ആറിന് ബ്‌ളാങ്ങാട് കല്ലുങ്ങല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാലകൊമ്പ് എഴുന്നെള്ളിപ്പ് പുറപ്പെടും. അഞ്ഞൂറിലധികം സ്ത്രീകള്‍ അണിനിരക്കുന്ന താലം,രഥം,ഉടുക്കുപാട്ട്,കാവടികള്‍,വിവിധവാദ്യമേളങ്ങള്‍,നാടന്‍ കലാരൂപങ്ങള്‍, ആന തുടങ്ങിയവയുടെ അകമ്പടിയോടെ രാത്രി ഒന്‍പതിന് വിശ്വനാഥ ക്ഷേത്രത്തില്‍ എത്തിച്ചേരും.തുടര്‍ന്ന് ഭക്തിഗാനമേള, ഉടുക്ക് പാട്ട്, പാല്‍കിണ്ടിഎഴുന്നെള്ളിപ്പ്, കനലാട്ടം, വെട്ടും തടയും,പാല്‍കൊമ്പ് നിമഞ്ജനം എന്നിവയും നടക്കും. ഉച്ചയ്ക്കും രാത്രിയിലും പതിനായിരം പേര്‍ക്ക് അന്നദാനം നടത്തും. ഇതിനായി വിശ്വനാഥക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയത്തിനു പുറമെ രണ്ടു പന്തല്‍ കൂടി തയ്യാറാക്കിയിട്ടുണ്ട്.  ഭാരവാഹികളായ ഡോ. പി.വി.മധുസൂദനന്‍ , എന്‍ എ ബാലക്യഷ്ണന്‍ , എന്‍ ബി  ബിനീഷ് രാജ് ,എന്‍ വി സുധാകരന്‍, കെ കെ സഹദേവന്‍, കെ എസ് വിശ്വനാഥന്‍, കെ ബി ആനന്ദന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ നാഗയക്ഷി ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും ഡിസംബര്‍ 9ന് നടക്കും. രാവിലെ 7ന് കെട്ടുനിറ, 8ന് എഴുന്നള്ളിച്ചുവെയ്ക്കല്‍, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 5ന് അമ്പലം കയ്യേല്‍ക്കല്‍, 6ന് ദീപാരാധന, 6.30ന് മണത്തല ദ്വാരക മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്ന് നാദസ്വരം, കാവടി, ചെണ്ടമേളം, പഞ്ചവാദ്യം , ഉടുക്കുപാട്ട്, താലങ്ങള്‍ എന്നിവയോടുകൂടിയ പാലക്കൊമ്പ് എഴുന്നള്ളിപ്പ്, രാത്രി 8 മുതല്‍ അന്നദാനം, ഭജന, പന്തലില്‍പാട്ട്, പുലര്‍ച്ചെ മൂന്നിന് തിരിഉഴിച്ചില്‍, പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, തുടര്‍ന്ന് കനലാട്ടം എന്നിവ ഉണ്ടാവും