posted on 25 November 2014 ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണണ്ഡലത്തിലെ പ്രധാന
നെല്കൃഷികേന്ദ്രമായിരുന്ന കുട്ടാടന്‍ പാടം കൃഷിയോഗ്യമാക്കണമെന്ന് പൂക്കോട്
ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.പ്രതിനിധി സമ്മേളനം സിപിഐ എം
സംസ്ഥാനകമ്മിറ്റിയംഗം എന്‍ ആര് ബാലന് ഉദ്ഘാടനം ചെയ്തു. ആനന്ദവല്ലി മാംമ്പുഴ,കെ
ജി സുരേന്ദ്രന്, കെ പി വിനോദ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി അബ്ദുള്കാദര് എം എല്‍ എ, എം കൃഷ്ണദാസ്, ചാവക്കാട്
ഏരിയാ കമ്മിറ്റിയംഗം ടി ടി ശിവദാസ്, കെ വി വിവിധ്, എം ബാലന്, ശശി ആഴ്ച്ചത്ത്, സി ആര്
അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ എ സുകുമാരന്‍
പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ എ സുകുമാരന്‍ സെക്രട്ടറിയായിയുള്ള
13 അംഗ തമ്പുരാന്‍പടി ലോക്കല്‍ കമ്മിറ്റിയേയും എ എസ് മനോജ് സെക്രട്ടറിയായുള്ള 11 അംഗ
കോട്ടപ്പടി ലോക്കല്‍ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പൊതുസമ്മേളനം എന്‍ ആര്
ബാലന് ഉദ്ഘാടനം ചെയ്തു.കെ എ സുകുമാരന്‍ അധ്യക്ഷനായി. കെ വി അബ്ദുള്കാദര് എംഎല്‍എ,
എം കൃഷ്ണദാസ്, സിഐടിയു ചാവക്കാട് ഏരിയാ സെക്രട്ടറി എന്‍ കെ അക്ബര്‍, ടി ടി ശിവദാസ്, ടി
എ പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു. |