banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-11-14 Tuesday

ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ ; ഉത്തരമേഖല എ.ഡി.ജി.പി പരിശോധന നടത്തി

posted on 25 November 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ഉത്തരമേഖല എ.ഡി.ജി.പി: എന്‍. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം ക്ഷേത്രത്തിനകത്തും പുറത്തും പരിശോധന നടത്തി. പരിശോധനക്കു ശേഷം ദേവസ്വം അധികൃതരുമായി സുരക്ഷാകാര്യങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു. സുരക്ഷയുടെ ഭാഗമായി ക്ഷേത്ര കോമ്പൗണ്ടിനകത്തേക്കുള്ള സ്ഥാപനങ്ങളുടെ കവാടങ്ങള്‍ അടപ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഇവിടങ്ങളില്‍ പ്രത്യക സുരക്ഷാസംവിധാനം നടപ്പിലാക്കും. ദേവസ്വം ജീവനക്കാര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിന് പ്രത്യക കവാടങ്ങള്‍ ഒരുക്കും. ഇവരെയും സുരക്ഷാ പരിശോധനക്ക് വിധേയരാക്കി മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കൂ. കൂടാതെ ക്ഷേത്രത്തിനകത്തുള്ള ടിക്കറ്റ് കൗണ്ടര്‍ പുറത്തേക്ക് കൊണ്ടുവരാനും, കൂടുതല്‍ സി സി ടി വി ക്യാമറകള്‍ ക്ഷേത്രത്തിനകത്തും, പുറത്തും സ്ഥാപിക്കാനും ധാരണയായി. ഗുരുവായൂരില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രസുരക്ഷക്ക് ആവശ്യമുള്ള കാര്യങ്ങളെ കുറിച്ച് ഇനി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ദേവസ്വംമന്ത്രി എന്നിവരുമായി കൂടികാഴ്ച്ച നടത്തി ആവശ്യമായ പരിഷ്‌ക്കാരങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തുമെന്നും വിശകലന യോഗത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ ടി വി  ചന്ദ്രമോഹനും, അഡ്മിനിസ്റ്റ്രേറ്ററുടെ ചുമതലയുള്ള ജില്ലാകലക്ടര്‍ ഡോ: എം എസ് ജയയും അറിയിച്ചു. ഐ എസ് ആര്‍ ഒ ചെയര്‍മാനും ദേവസ്വം മന്ത്രിയും പങ്കെടുത്ത ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സമയത്ത് ബി ജെ പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവം പൊലിസിന്റെ സുരക്ഷാവീഴ്ചയെ തുടര്‍ന്നാണെന്ന് ദേവസ്വം അധികൃതര്‍ ആഭ്യന്തര മന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷയുടെ പ്രത്യക ചുമതലക്കാരനായി ഉത്തരമേഖല എ ഡി ജി പിയെ നിയമിച്ചത്. ചുമതല ഏറ്റെടുത്തിന്റെ ഭാഗമായാണ് ഇദ്ദേഹം പരിശോധനക്കെത്തിയത്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി: ഡോ: ഷേക് ധര്‍വേഷ് സാഹിബ്, സിറ്റി പോലീസ് കമ്മീഷ്ണര്‍ ജേക്കബ്ബ് ജോബ്, അസി: പോലീസ് കമ്മീഷണര്‍ മാരായ ആര്‍ ജയചന്ദ്രന്‍പിള്ള, വി. രാധാകൃഷ്ണന്‍നായര്‍, ഗുരുവായൂര്‍ ടെമ്പിള്‍ സി ഐ എം യു ബാലകൃഷ്ണന്‍, എസ് ഐ എ സി നന്ദകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ മണലൂര്‍ ഗോപിനാഥ്, എ എസ് ഐ മുരളീധരന്‍ എന്നിവരും എ ഡി ജിപിക്കൊപ്പം ഉണ്ടായിരുന്നു.
.