banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-11-14 Tuesday

ജനകീയ കവിതകളെ ഹൃദ്യസംഗീതത്തില്‍ ചാലിച്ച്  അരുണാസായിറാം

posted on 25 November 2014
24-11-14 ARUNA SAIRAM-1
ഗുരുവായൂര്‍: ജനകീയ കവിതകളെ ഹൃദ്യസംഗീതത്തിന്റെ ലയത്തില്‍ സദസ്സിനെ അലിയിച്ച സംഗീതാവതരണവുമായി അരുണാസായിറാം  ചെമ്പൈ സംഗീകോത്സവ വേദിയെ കീഴടക്കി. വസുദേവ സുതം ...സുനാഥവിനോദിനി  രാഗത്തില്‍ അവതരിപ്പിച്ചാണ് അരുണ കച്ചേരിയാരംഭിച്ചത്. തുടര്‍ന്ന് ഗുരുവായൂരുകാരനായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍ക്കുട്ടിയുടെ പ്രശസ്ത ഗാനമായ ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ..... ദിജവന്ദിരാഗത്തിലും ഭക്തജനവത്സല.... വൃന്താവതി രാഗത്തിലും  അവതരിപ്പിച്ച അരുണാസായിറാം നാരായണാ നിനും ശുദ്ധധന്യാശിയിലും രഘുനന്ദനാ.. ഷഹാനയിലുംഅവതരിപ്പിച്ചു.
തിരുവനന്തപുരം സമ്പത്ത്(വയലിന്‍), കെ വി പ്രസാദ് (മൃദംഗം), ആദിച്ചന്നെല്ലൂര്‍ അനില്‍കുമാര്‍ (ഘടം ), കോട്ടയം മുരളി (മുഖര്‍ശംഖ്)എന്നിവര്‍  പക്കമേളമൊരുക്കി.
             പ്രശസ്ത സംഗീതജ്ഞന്‍ വിനയ് ശര്‍വ്വയുടെ കച്ചേരി  സദസ്സിന് വിസ്മയിപ്പിച്ചു. നാരായണാ നിനും...എന്ന കീര്‍ത്തനം ശുദ്ധധന്യാസി രാഗത്തില്‍ അവതരിപ്പിച്ചത്  ആസ്വാധ്യകരമായി. ജ്യോതിനാ മനോഹര .. (മോഹനം), സ്വരസുധ(സാവേരി)എന്നീ കീര്‍ത്തനങ്ങളും അദ്ദേഹം അവതരിപ്പിച്ചു. തിരുവിഴ വിജു എസ് ആനന്ത് (വയലിന്‍), ആലപ്പുഴ ജി ചന്ദ്രശേഖരന്‍ നായര്‍ (മൃദംഗം ), ഏലംങ്കുളം ദീപു  (ഘടം), എന്നിവര്‍  പക്കമേളമൊരുക്കി.
ഗുരുവായൂര്‍ ദേവസ്വം ക്ഷേത്രകലാനിനയം കലാകാരന്മാര്‍  കൃഷ്ണഗീതി അഷ്ടപതി കച്ചേരി  അവതരിപ്പിച്ചത് ആസ്വാദകര്‍ക്ക് ഉന്മേഷദായകമായി.
.