15th anniversary logo
mehnadi
onlinelogo
online txt

home iconHome

25-04-16 Monday

ഗുരുവായൂരില്‍ കെ വി അബ്ദുല്‍ ഖാദറും സാദിഖലിയും ഇന്ന് പത്രിക സമര്‍പ്പിക്കും

posted 25 April 2016
24-04-16 sadikali udf candidatre
ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന യുഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എ സാദിഖലിയും എല്‍.ഡി .എഫ് സ്ഥാനാര്‍ത്ഥി  കെ.വി അബ്ദുല്‍ ഖാദറും ഇന്ന് നാമനിര്‍ദേശ  പത്രിക സമര്‍പ്പിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ സാദിഖലിയും 11 ഓടെ അബ്ദുല്‍ ഖാദറും ചാവക്കാട്  ബ്ളോക്ക് ഓഫീസിലത്തെിയാണ് പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍ക്കുതിന് മുന്നോടിയായി വോട്ടര്‍മാരുടെയും മുതിര്‍ന്ന പൗരന്‍മാരുടേയും  ആശീര്‍വാദം തേടി സാദിഖലിയുടെ മണ്ഡലത്തില്‍ പ്രത്യേക പര്യടനം നടത്തി. ഞായറാഴ്ച്ച രാവിലെ ഗുരുവായൂര്‍ നഗരസഭ ലൈബ്രറി വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് പര്യാടനമാരംഭിച്ചത്. സ്വാതന്ത്ര്യസമര സേനാനി കൃഷ്ണേട്ടന്‍ ചടങ്ങില്‍ സംബന്ധിച്ചു.  നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണത്തിലേക്ക് ഒരു വിഹിതം അദ്ദേഹം സാദിഖലിക്ക് നല്‍കി. ബാക്കി തുക മണ്ഡലത്തിലെ എല്ലാ ബൂത്തുകളുമായാണ് വഹിക്കുന്നത്. മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും, ആറ് പഞ്ചായത്തുകളിലും ഓരോബൂത്തുകളിലുമായി  പ്രത്യേക കേന്ദ്രമൊരുക്കി സാദിഖലിയുടെ പര്യടത്തിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയാണ് കെട്ടിവെക്കാനുള്ള പണം കൈമാറിയത്. ഓരോ വോട്ടര്‍മാരേയും കണ്ട്  പത്രിക സമര്‍മ്മിക്കുന്ന കാര്യമറിയിച്ച് മുതിര്‍ന്നവരോട് അനുഗ്രഹിക്കാനും ആവശ്യപ്പെട്ടു.  വേനല്‍ പകലിലെ തീ പറക്കുന്ന ചൂടിനേയും വെന്തുരുകുന്ന വെയിലിനെയും വകവെക്കാതെയുള്ള സാദിഖലിയുടെ പര്യാടനം ഉച്ചക്ക്  അണ്ടത്തോട് സെന്‍്ററില്‍ അവസാനിച്ചു. ഉച്ചതിരിഞ്ഞ് വീണ്ടും 2 30 ന് മന്ദലം കുന്ന്് സെന്‍്ററില്‍ നിന്നും ആരംഭിച്ച പര്യടനം തീരമേഖലയിലൂടെ രാത്രി കടപ്പുറം പഞ്ചായത്തിന്‍്റെ അഞ്ചങ്ങാടിയില്‍ സമാപിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ഖാദര്‍ ആളും ബഹളവുമില്ലാതെ മണ്ഡലത്തിലെ മുതിര്‍ന്ന പൗരന്മാരേയും പൗരപ്രമുഖരേയും കണ്ടു. ചില വിവാഹച്ചടങ്ങുകളില്‍ മുഖം കാണിച്ചു. വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ ബുധനാഴ്ച്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിത  പത്രിക സമര്‍പ്പണം പ്രഖ്യാപിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1