15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-09-2015 Tuesday

ആനക്കോട്ടയില്‍നിന്ന് കൊമ്പന്‍ ഇടഞ്ഞ് പുറത്തേക്കോടി - രണ്ടു പേര്‍ക്ക് പരിക്കേറ്റു

posted on 23 September 2015
22-09-15 gvr ana
ഗുരുവായൂര്‍ : ആനക്കോട്ടയില്‍നിന്ന് കൊമ്പന്‍ ശ്രീധരന്‍ ഇടഞ്ഞ് പുറത്തേക്കോടി. രണ്ടര കിലോമീറ്റര്‍ ദൂരം ഓടിയ ആനയെ പിന്തുടര്‍ന്ന പാപ്പാന്‍മാരുടെ സംഘമെത്തി തളച്ചു. ആനക്കോട്ടയ്ക്കു പുറത്തേക്കോടുന്നതിനിടയില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആനയ്ക്ക് വെള്ളം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അനുസരണക്കേട് കാട്ടിയത്. പാപ്പാന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആന കൂട്ടാക്കാതെ ഗേറ്റു കടന്ന് പുറത്തേക്ക് കടന്നു. ആനക്കോട്ട കാണാനെത്തിയിരുന്ന കുട്ടികള്‍ അടക്കമുള്ളവര്‍ ഭയന്ന് ചിതറിയോടി. ഗേറ്റിനടുത്തു നിന്നിരുന്ന മാറഞ്ചേരി സ്വദേശികളായ അനന്തകൃഷ്ണന്‍, സൂര്യദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന ഓടുന്നത് കണ്ടതിന്റെ പരിഭ്രാന്തിയില്‍ ഇവര്‍ക്ക് വീണു പരിക്കേല്‍ക്കുകയായിരുന്നു. കൈകാലുകള്‍ക്കാണ് പരിക്ക്.
ആനക്കോട്ടയുടെ മുന്നിലെ കവാടം കടന്ന ആന നേരെ ഗുരുവായൂര്‍ റോഡിലേക്ക് ഓടി. ആളുകള്‍ പിന്നാലെ ഓടി. മുന്നില്‍ വന്നിരുന്ന വാഹനങ്ങളെല്ലാം അരികിലേക്ക് മാറ്റി നിര്‍ത്തി. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും യാതൊരു അപകടവും വരുത്താത്ത തരത്തിലായിരുന്നു കൊമ്പന്റെ ഓട്ടം. ദേവസ്വം ക്വാര്‍ട്ടേഴ്‌സിന്റെ വഴിയില്‍ എത്തി ആന തിരിഞ്ഞ് ഉണ്ണിമാസ്റ്റര്‍ റോഡിലേക്ക് കടന്നു. അവിടെ വീട്ടുകാരെല്ലാം ഭയന്ന് വീടിന്റെ വാതില്‍ അടച്ചിരുന്നു. പിന്നീട് നന്ദനം വില്ലാസിലേക്ക് കടന്ന ആന അവിടെ ശാന്തനായി നിന്നു. തുടര്‍ന്ന് പാപ്പാന്‍മാര്‍ തളച്ചു..