posted on 23 September 2015 മന്നലാംകുന്ന് : ബീച്ച് ഫെസ്റ്റിവല്‍ സെപ്തംബര്‍ 24
ന് തുടങ്ങി 27 ന് സമാപിക്കും. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മന്നലാകുന്ന് ബീച്ച്
വികസന സമിതിയുടെ നേതൃത്വത്തിലാണ് ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു വരുന്നത്.
സാംസ്ക്കാരിക ഘോഷയാത്ര, എയര്‍ ഷൊ, അറേബ്യന്‍ ഒപ്പന, ഇശല്‍ നിലാവ്, കാര്‍ണിവല്‍ എന്നിവ
ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കാര്‍ണിവല്‍ ഒരുക്കങ്ങള്‍ പുര്‍ത്തിയായി
വരികയാണ്. ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍ പോലീസിന്റെ സാനിധ്യത്തില്‍ ചേര്‍ന്ന കമ്മിറ്റിയുടെയും
വളണ്ടിയേഴ്സിന്റെയും യോഗത്തില്‍ തീരുമാനിച്ചു. യോഗം ചാവക്കാട് ബ്ലോക്ക്
പഞ്ചായത്ത് പ്രസിടണ്ട് ടി എ അയിഷ ഉദ്ഘാടനം ചെയ്തു. ബീച്ച് വികസന സമിതി ചെയര്മാന്
കെ കെ കാദര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജെ
ജോണ്സണ്, വടക്കേക്കാട് സബ്ബ് ഇന്‍സ്പെക്ടര്‍ ടി എസ് റെനീഷ്, ബ്ലോക്ക്
പഞ്ചായത്ത് അംഗം കെ പി ഉമ്മര്‍, പഞ്ചായത്ത് അംഗങ്ങളായ ടി കെ ഉസ്മാന്, പി വി
ശിവാനന്ദന് എം പി, ഇഖ്ബാല്‍ മാസ്റ്റര്‍, വി എ ഷംസുദീന്‍, എം എ വഹാബ്, കെ കെ ഇസ്മായില്‍,
ടി കെ യുസഫ് എന്നിവര്‍ സംസാരിച്ചു. ബീച്ച് വികസനസമിതി കണ്‍വീനര്‍ അസീസ്
മന്നലാംകുന്ന് സ്വാഗതവും ട്രഷറര്‍ എ എം മൊയ്തുണ്ണി നന്ദിയും പറഞ്ഞു.. |