15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-09-2015 Tuesday

ബൈക്കിലെത്തി മാല പൊട്ടിച്ച പ്രതിക്ക് ഒന്നരവര്‍ഷം തടവും 3000 രൂപ പിഴയും

posted on 23 September 2015
ചാവക്കാട്: ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ച കേസിലെ പ്രതിക്ക് ഒന്നരവര്‍ഷം തടവും 3000 രൂപ പിഴയും ശിക്ഷിച്ചു. പാലയൂര്‍ പുക്കയില്‍ സുനിലിനാണ് (33) ചാവക്കാട് മജിസ്‌ട്രേറ്റ് രഞ്ജിത്ത് കൃഷ്ണ ശിക്ഷ വിധിച്ചത്. 2009 ജൂണ്‍ പതിനെട്ടിന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുന്നയിലേക്കുള്ള വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ നാലേമുക്കാല്‍ പവന്‍ തൂക്കമുള്ള സ്വര്‍ണമാല സുനില്‍ ബൈക്കിലെത്തി പൊട്ടിച്ചുവെന്നായിരുന്നു കേസ്. ദിവസങ്ങള്‍ക്കുള്ളില്‍ സുനില്‍ പോലീസിന്റെ പിടിയിലായി. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതേമോഡല്‍ കവര്‍ച്ച വീണ്ടും നടത്തിയിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി എ.പി.പി. ശ്രീകുമാര്‍ ഹാജരായി.