banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-05-15 Tuesday

സൗജന്യ ചികിത്സയുടെ കാവലാള്‍
ഗുരുക്കള്‍  കണ്ടംപ്പുള്ളി  സുബ്രമണ്യന്‍ നിര്യാതനായി

posted on 19 May 2015
18-05-15 subrahmanyanചാവക്കാട്: റിട്ട. തപാല്‍ ജീവനക്കാരനും പാരമ്പര്യ കളരി ചികില്‍സകനുംമായ പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം ഗുരുക്കള്‍  കണ്ടംപ്പുള്ളി  സുബ്രമണ്യന്‍ (82) നിര്യാതനായി.
ചാവക്കാട് പോലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം കപ്പുള്ളി സുബ്രഹ്മണ്യന്റെ അറുപത് വര്‍ഷത്തെ ചികിത്സയും സൗജന്യമായിരുന്നു. 20-ാം വയസ്സില്‍ ആരംഭിച്ചതാണ് സുബ്രഹ്മണ്യന്‍ ചികിത്സ. ഇതിനിടെ തപാല്‍ വകുപ്പില്‍ ജോലി കിട്ടി. പലസ്ഥലത്തും മാറിമാറി ജോലി ചെയ്യുമ്പോഴും ആ നാട്ടുകാര്‍ക്ക് വൈദ്യര്‍ ഒരു അനുഗ്രഹമാവുകയായിരുന്നു. പച്ചമരുന്ന് കണ്ടെത്തി കൊണ്ടുവന്ന് സ്വന്തമായി നട്ടുവളര്‍ത്തി മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് വീര്യമുള്ള ഔഷധമാക്കുന്നതും വൈദ്യര്‍തന്നെ. മനസ്സില്‍ ധ്യാനിച്ച് മരുന്നുകള്‍ നല്‍കുമ്പോള്‍ നിരവധി രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ സാക്ഷ്യപ്പെടുത്തല്‍.
ചാവക്കാട് വല്ലഭട്ട കളരിയുടെ ഉടമയായിരുന്ന ഗുരുക്കള്‍ മുടവങ്ങാട്ടില്‍ പരേതനായ ശങ്കുണ്ണിപ്പണിക്കരുടെ ശിഷ്യനാണ് സുബ്രഹ്മണ്യന്‍. ഗുരുക്കളില്‍നിന്ന് സുബ്രഹ്മണ്യനു കിട്ടിയ സിദ്ധികള്‍ അനുഭവിച്ചറിഞ്ഞവര്‍ ജീവിതത്തിന്റെ നാനാതുറകളിലുമുണ്ട്.
ഭാര്യ: രത്‌നവല്ലി. സ്വകാര്യസ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ സുനില്‍, വാടാനപള്ളി പോസ്റ്റാഫീസ് ജീവനക്കാരി ഉഷ എന്നിവര്‍ മക്കളാണ്. മരുമക്കള്‍ : ശശികുമാര്‍, പൂര്‍ണ്ണിമ. ശവസംസ്‌കാരം  ചൊവ്വാഴ്ച രാവിലെ 11 ന് ചാവക്കാട് നഗരസഭ ശ്മശാനത്തില്‍.
.