banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-05-15 Tuesday

വീലുകളില്‍ ഒരണ്ണം ഊരിത്തെറിച്ചു മത്‌സ്യം  കയറ്റിയ മിനി ലോറിമൂന്നു കിലോമീറ്റര്‍ ഓടി

posted on 19 May 2015
ചാവക്കാട് : വീലുകളില്‍ ഒരണ്ണം ഊരി തെറിച്ചതറിയാതെ മത്‌സ്യം കയറ്റിയ മിനി ലോറി ഓടിയത് മൂന്നു കിലോമീറ്റര്‍ ദൂരം. രണ്ടാമത്തെടയര്‍ ഊരി തെറിച്ച് ലോറി നിയന്ത്രണം വിട്ട് റോഡില്‍ ചരിഞ്ഞു നിന്നപ്പോഴാണ് ഒരു ടയര്‍ കാണാതായത് ഡ്രൈവര്‍ അറിഞ്ഞത്. കോഴിക്കോട് നിന്നും എക്‌സ്‌പോര്‍ട്ടിനായുള്ള മത്‌സം കയറ്റി കൊച്ചിയിലേക്കു പോകുന്ന മിനിലോറിയുടെ പുറകിലെ ഇടതുഭാഗത്തെ ടയറുകളില്‍ ഒന്നാണ് തിരുവത്ര കോട്ടപുറത്തു വെച്ച് ഔരി തെറിച്ചത്. പിന്നീട്  മണത്തല മുല്ലത്തറയിലെത്തിയ ലോറി ചാവക്കാട്‌ ഭാഗത്തേക്ക്‌  തിരിഞ്ഞതോടെ രണ്ടാമത്തെ ടയറും ഊരി തെറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ഒരു വിധം നിയന്ത്രിച്ചു  നിറുത്തി  ഇറങ്ങി നോക്കിയപ്പോഴാണ് ഒരു ടയര്‍ നേരത്തെ നഷ്ടമായത്‌ അറിയുന്നത്. തിരുവത്രയിലുള്ള യുവാക്കള്‍ റോഡരികില്‍ നിന്നും ലഭിച്ച ടയര്‍ പരിശോധിച്ചപ്പോള്‍ ചൂട് അനുഭവപ്പെട്ടതിനാല്‍ ഓടുന്ന വാഹനത്തില്‍ നിന്നും ഊരി തെറിച്ചതാണന്ന് ഉറപ്പിച്ചു. ഇതിനിടയില്‍ ലോറി മണത്തലയില്‍ ചരിഞ്ഞു കിടക്കുന്ന വിവരം അറിഞ്ഞ യുവാക്കള്‍  ടയര്‍ പ്പെട്ടി ഓട്ടോയില്‍ മണത്തലയില്‍ എത്തിച്ചു നല്‍കി.ബ്‌ളാങ്ങാട് ബീച്ചിലെ മത്‌സ്യ കമ്പനികളുടെ സഹായത്തോടെ മത്‌സം മറ്റൊരു വാഹനത്തില്‍ കൊച്ചിയിലേക്കു കൊണ്ടുപോയി ലോറി അപകടസ്ഥലത്തു നിന്നും മാറ്റി..