banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-05- 2015 Tuesday

കോണ്ഗ്രസ് നാടകം കളിക്കുന്നു
രാഹുല്‍ ഗാന്ധിയെത്തുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍  - തൃണമൂല്‍ കോണ്‍ഗ്രസ്

posted on 19 May 2015
18-05-15 pressmeetചാവക്കാട്: ഡോ. മീനാകുമാരി കമ്മീഷന്റെ പേരില്‍ കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്ഗ്രസ് ഭരണത്തില്‍ ഇരുന്ന ഗവന്മേന്റാണ്  മീനാകുമാരി കമ്മീഷനെ നിയോഗിച്ചതെന്നും, രാഹുല്‍ ഗാന്ധി ചാവക്കാടെത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകത്തിലെ നായക വേഷം കെട്ടിയാടാനാണെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മതേതരകക്ഷികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച അടുത്തദിവസം നടക്കും. ഇടതിനും വലതിനും ബദല്‍ ആകുകയെന്നതാണ് ലക്ഷ്യം.
ചെറുകിട മത്സ്യത്തൊഴിലാളിമേഖലയില്‍ ഡോ. മീനാകുമാരി റിപ്പോര്‍ട്ടിനുമേലെയുള്ള ആശങ്ക പരിഹരിക്കുക, വെട്ടിക്കുറച്ച മണ്ണെണ്ണവിഹിതം പുനഃസ്ഥാപിക്കുക, മത്സ്യത്തൊഴിലാളിമേഖലയിലെ കോര്‍പ്പറേറ്റുവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഞായറാഴ്ച വൈകീട്ട് 4ന് ചാവക്കാട് സെന്ററില്‍നിന്നും ബ്ലാങ്ങാട് ബീച്ചിലേക്ക് നൂറുകണക്കിന് പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കാല്‍നടജാഥ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
.