banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-05-15 Tuesday

ടിവിയില്‍ നിന്നും തീ പടര്‍ന്ന് വീടിനു തീ പിടിച്ചു

posted on 19 May 2015
18-05-15 fireചാവക്കാട് : ടി വിയില്‍ നിന്നും തീ പടര്‍ന്ന് വീടിനു തീ പിടിച്ചു.  ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കടുത്ത് പടിയത്ത് സെയ്തുവിന്റെ വീടാണ് ഭാഗികമായി കത്തിയത്. വീടിന്റെ പുറകിലെ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് ടി വി യും, ഫ്രിഡ്ജും വെച്ചിരുന്നത്. ടി വി വര്‍ക്കുചെയ്തിരുന്നില്ലങ്കിലും സ്വിച്ച് ഓണായിരുന്നു.
തീയും പുകയും കണ്ട് ഓടിയെത്തിയ അയല്‍ വാസികളും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. വീടിനകത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച് സമീപത്തെ വീട്ടില്‍ നിന്നും വെള്ളം പമ്പ്‌ ചെയ്താണ് തീ അണച്ചത്.ചാവക്കാട് പോലീസും, ഗുരുവായൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ടി വി ഫ്രിഡ്ജ് ഇലട്രോണിക്ക് സ്റ്റൗ, ഫൈബര്‍ കസേരകള്‍, വീടിനകത്തെ വൈദ്യുതി വയറിംങ്ങ് ലൈയിനുകള്‍, സ്വിച്ചുബോര്‍ഡ് , തുടങ്ങിയവയെല്ലാം  കത്തിനശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.