posted on 09 September 2014 ഗുരുവായൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി
സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ ദിവ്യ ബലിക്കു ശേഷം
വിവിധ കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ളവര്‍ പഴം പച്ചക്കറി സമര്‍പ്പണം നടത്തി.
തുടര്‍ന്ന് കസേരക്കളി, ആനയുമായി വടം വലി മത്സരം, പൂക്കള മത്സരം തുടങ്ങി വിവിധ
മത്സരങ്ങള്‍ നടന്നു. മത്സരങ്ങള്‍ വികാരി ഫാ. ജോണ്സണ് ഒലക്കേങ്കില്‍ ഉദ്ഘാടനം
ചെയ്തു. അസി. വികാരി ഫാ.സനോജ് അറങ്ങാശ്ശേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കൈക്കാരന്മാരായ വി വി ജോണ്സണ്, രാജേഷ്ജാക്ക്, എം ഡി ബാബു, എം സിജോസഫ് എന്നിവര്‍
സംസാരിച്ചു |