posted on 09 September 2014 ഗുരുവായൂര്‍: കോട്ടപ്പടി താനപറമ്പില്‍
സുബ്രമണ്യ ക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം
തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ
ക്ഷേത്രപരിസരതെത്തിയവരാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച്ച രാവിലെ പരിസരത്ത് നടന്ന
ഓണാഘോഷ പരിപാടികളില്‍ ഈ സ്ത്രീയ കണ്ടവരുണ്ട്. ഗുരുവായൂര്‍ എസ് ഐ എം ശശീധരന്റെ
നേതൃത്വത്തില്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍
കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. |