banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-12-14 Tuesday

ഗജരാജന്‍ കേശവന്  ഓര്‍മനാളില്‍ പിന്‍മുറക്കാരുടെ പ്രണാമം

posted on 02 December 2014
01-12-14 GVR KESAVAN ANUSMARANAM
ഗുരുവായൂര്‍: അഞ്ചരപതിറ്റാണ്ടോളം ഗുരുവായൂര്‍ ക്ഷേത്രത്തിലെ  തിടമ്പേറ്റി 1976 ല്‍ ഏകാദശിനാളിന്റെ ദുഖമായി ചരിഞ്ഞ ആനപ്രേമികളുടെ മനസിലെ ഗജരാജന്‍ കേശവന്  ഓര്‍മനാളില്‍ പിന്‍മുറക്കാരുടെ പ്രണാമം. ദേവസ്വം ആനതാവളത്തിലെ 21  കരിവിരന്മാരാണ് ഉത്സപറമ്പുകള്‍ അടക്കിവാണ തങ്ങളുടെ അഗ്രജനായിരുന്ന ഗുരുവായൂര്‍ കേശവന്റെ അനുസ്മരണദിനത്തില്‍ ആദരങ്ങളുമായെത്തിയത്. ആനത്താവളത്തിലെ ഗജരത്‌നം പത്മനാഭന്‍ കേശവന്റെ  ഛായചിത്രവും, ഫോട്ടോ  വഹിച്ച് ഗജസാമ്രാട്ട് വലിയകേശവനും  ഘോഷയാത്രക്ക് നേതൃത്വമായി. തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ആനയൂട്ടിന് ശേഷം ആരംഭിച്ച ഗജഘോഷയാത്ര പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തി ഭഗവാനെ വണങ്ങിയ ശേഷം ഗുരുവായൂരപ്പ സന്നിധിയിലെത്തിയ ഘോഷയാത്ര ക്ഷേത്രവും രുദ്രതീര്‍ത്ഥക്കുളവും പ്രദക്ഷിണം ചെയ്ത ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസ് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള കേശവന്റെ പൂര്‍ണ്ണകായ പ്രതിമക്കു മുന്നില്‍ അണിനിരന്നു. ഗജരത്‌നം പത്മനാഭന്‍ കേശവന്റെ പ്രതിമ വലംവെച്ച് പുഷ്പ ചക്രം അര്‍പ്പിച്ച് പുഷ്പാര്‍ച്ചന നടത്തി. ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ബി  മഹേഷ്, ഭരണസമിതി അംഗങ്ങളായ അഡ്വ. എ സുരേശന്‍, എന്‍ രാജു, ഗുരുവായൂര്‍ എസിപി ആര്‍ ജയചന്ദ്രന്‍പിള്ള, സി ഐ  എം യുബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പത്മനാഭന് അവില്, മലര്‍, പഴം, ശര്‍ക്കര എന്നിവ നല്‍കി. വിദേശികളടക്കം ആയിരങ്ങളാണ് കേശവന്റെ അനുസ്മരണ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നത്..