posted on 02 December 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ചൊവ്വാഴ്ച്ച ആഘോഷിക്കും. ഒരുക്കങ്ങല്‍ പൂര്‍ത്തിയായി. ഏകാദശി ദിവസമായ
ചൊവ്വാഴ്ച്ച കേരളത്തിലെ മികച്ച വാദ്യകലാകാന്മാര് പ്രമാണംവഹിക്കുന്ന പഞ്ചവാദ്യം ,മേളം, എന്നിവയോടുകൂടിയ കാഴ്ച്ച
ശീവേലി രാവിലേയും രാത്രിയില്‍ വിലക്കെഴുന്നള്ളിപ്പും ഉണ്ടാകും. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടന് മാരാരുടെ
നേതൃത്വത്തില്‍ മേളം അകമ്പടിയാകും. രാവിലെ ശീവേലികഴിഞ്ഞാല് പ്രസിദ്ധമായ കിഴക്കോട്ടെഴുന്നള്ളിപ്പ് നടക്കും.
ക്ഷേത്രാങ്കണം വിട്ട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പേയി തിരികെ എഴുന്നള്ളിക്കുന്നതാണ് കിഴക്കോട്ടെഴുനള്ളിപ്പ്. ഇതിന്
വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യം അകമ്പടിയായകും. പാര്‍ത്ഥസാരഥിയില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം
എഴുന്നള്ളിപ്പും ഏകാദശി ദിവസം ദേവസ്വം വകയാണ് ഉദയാസ്ഥമയപൂജ.
ഏകാദശി വ്രതമെടുക്കുന്നവര്‍ക്ക് ഗോതമ്പുചോറ്, കാലന്, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയോടെ പ്രത്യേകം സദ്യ ക്ഷേത്രം
ഊട്ടുപുരയില്‍ നടക്കും. കിഴക്കേനടയില്‍ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ദര്‍ശനത്തിനും പ്രസാദ ഊട്ടിനും പ്രത്യകം
സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നവമി ദിവസമായ തിങ്കളാഴ്ച്ച പുലര്‍ച്ചെ നട തുറന്നാല്‍ ദ്വാദശി ദിവസമായ
ബുധനാഴ്ച രാവിലെ ഒമ്പതിനാണ് ക്ഷേത്രം നട അടയ്ക്കുക. ബുധനാഴ്ച്ച രാവിലെ പുണ്യാഹത്തിനായി നടയടച്ചാല്‍ വൈകിട്ട് 3
.30നാണ് തുറക്കുക.
ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ, പ്രസാദ ഊട്ട്, വാദ്യം, അലങ്കാരം തുടങ്ങിയവയ്ക്കും ദ്വാദശി, ത്രയോദശി
ചടങ്ങുകള്‍ക്കുമായി 3156450 രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു. ഏകാദശി ദിവസത്തെ ദര്‍ശനത്തിനു
സ്ത്രീകള്‍ക്കും ശബരിമല ഭക്തര്‍ക്കും പ്രത്യേക വരി ഏര്പ്പാടാക്കിയിട്ടുണ്ടെന്നു ദേവസ്വം ചെയര്മാന് ടി വി ചന്ദ്രമോഹന്
വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. . |