banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

02-12-14 Tuesday

എന്തൊരോ മഹാനുഭാവലു............
‍ സംഗീതം അമ്രുതായ്‌ പെയ്തിറങ്ങിയ പഞ്ചരത്‌നകീര്‍ത്തനാലാപനം

posted on 02 December 2014
01-12-14 CHEMPA PANCHARANTHAKEERTHANAM
ഗുരുവായൂര്‍: ആസ്വാദകരുടെ മനസുകളില്‍ സംഗീതം അമൃതമഴയായി പെയ്തിറങ്ങി. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവവേദിയില്‍ പഞ്ചരത്‌നകീര്‍ത്താനാലപനം നടന്നു. ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായി നവമി ദിവസമായ തിങ്കളാഴ്ച്ച രാവിലെ 9 മുതല്‍ 10വരെ   നടന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ ശസ്ത്രീയ സംഗീതരംഗത്തെ  ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരാണ് അണിനിരന്നത്. ത്യാഗരാജഭാഗവതര്‍ ചിട്ടപ്പെടുത്തിയ ആദിതാളത്തിലുള്ള പ്രസിദ്ധങ്ങളായ അഞ്ച് കീര്‍ത്തനങ്ങളാണ് വേദിയും സദസ്സും ഒന്നായി ആലപിച്ചത്. ഘനരാഗങ്ങളായ നാട്ട, ഗൗള, ആരഭി, വരാളി,ശ്രീ എന്നീ രാഗങ്ങളിലുള്ള ഗദാനന്ദകാരക..., ദുഡുഗുഗലനന്നെ.. സാദിഞ്ചനെ..., കനകനരുചിര..., എന്തൊരുമഹാനുഭാവലു... എന്നീ പഞ്ചരത്‌നകീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞിരുന്ന ആസ്വാദകവൃന്ദം എല്ലാം മറന്ന് അതിലലിഞ്ഞു പാടി. കര്‍ണാടിക്ക് സംഗീതരംഗത്തെ പ്രഗല്‍ഭരായ ചെമ്പൈയുടെ പ്രധാന ശിഷ്യന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി, എന്‍ പി രാമസ്വാമി, പി ആര്‍ കുമാരകേരള വര്‍മ്മ, പാല സി കെ രാമചന്ദ്രന്‍,  ചേപ്പാട് എ ഇ വാമനന്‍ നമ്പൂതിരി, കെ എന്‍ രംഗനാഥശര്‍മ്മ, നെടുങ്കുന്നം വാസുദേവന്‍, മാവേലിക്കര പി സുബ്രമണ്യന്‍, പി ആര്‍ ദിലീപ്കുമാര്‍, വെച്ചൂര്‍ ശങ്കര്‍, അരൂര്‍ പി കെ മനോഹര്‍, ആയാംകുടി മണി, ഡോ. ഗുരുവായൂര്‍ കെ മണികണ്ഠന്‍, ഡോ. ഗുരുവായൂര്‍ ടി വി മണികണ്ഠന്‍, വെള്ളിനേഴി സുബ്രമണ്യം, ഡോ. ബി അരുദ്ധതി, മാതംഗി സത്യമൂര്‍ത്തി, വൈക്കം ബി രാജമ്മാള്‍, ഡോ.മാലിനി ഹരിഹരന്‍, തൃപ്പുണിത്തറ കെ ഗിരിജാവര്‍മ്മ, സുകുമാരി നരേന്ദ്രമേനോന്‍, ഡോ. എസ് ഭാഗ്യലക്ഷ്മി, ഡോ.വിജയലക്ഷ്മി സുബ്രഹ്മണ്യം തുടങ്ങീ 70 ഓളം പേര്‍  പഞ്ചരത്‌നകീര്‍ത്തനാലാപനത്തിന്  നേതൃത്വം നല്‍കിയപ്പോള്‍  നെല്ലായി കെ വിശ്വനാഥന്‍, സി എസ് അനിരൂപ്, ടിഎച്ച് സുബ്രമണ്യം, പത്മാകൃഷ്ണന്‍, എസ് ഈശ്വരവര്‍മ്മ, ഗുരുവായൂര്‍ നാരായണന്‍, മാഞ്ഞൂര്‍ രജ്ഞിത്ത് , കോട്ടയം ഹരിഹരന്‍, വി സിന്ധു, തുടങ്ങീ 20ഓളം പേര്‍ വയിലിനിലും, തിരുവനന്തപുരം വി സുരേന്ദ്രന്‍, ചേര്‍ത്തല എ കെ രാമചന്ദ്രന്‍, എന്‍ ഹരി. ജി ചന്ദ്രശേഖരന്‍ നായര്‍,ബാലകൃഷ്ണ കമ്മത്ത്, കെ ജയകൃഷ്ണന്‍, കെ എം എസ് മണി, വൈക്കം പി എസ് വേണുഗോപാല്‍, കുഴല്‍മന്ദം രാമകൃഷ്ണന്‍, രാമകുമാരവര്‍മ്മ, ഗുരുവായൂര്‍ സനോജ് തുടങ്ങീ 20ഓളം പേര്‍ മൃദംഗത്തിലും, തൃക്കാക്കര വൈ എന്‍ ശാന്താറം, ഉഡുപ്പി ശ്രീകാന്ത്, കടനാട്ട് അനന്തകൃഷ്ണന്‍ എന്നിവര്‍ ഗഞ്ചിറയിലും, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍, കേവൈ സുരേഷ്, ജി മനോഹര്‍, മങ്ങാട് കെ വി പ്രമോദ്, ആലുവ രാജേഷ്, പി വി നാരായണന്‍ എന്നിവര്‍ ഘടത്തിലും, താമരക്കുടി ആര്‍രാജേശേഖരന്‍, പയ്യന്നൂര്‍ ടി ഗോവിന്ദപ്രസാദ്, കോട്ടയം മുരളി എന്നിവര്‍ മുഖര്‍ശംഖിലും, പത്മാ എസ് തമ്പുരാന്‍ വീണയിലും, ഡോ. പി പത്മേഷ് പുല്ലാങ്കുഴലിലും, കെ നന്ദകുമാര്‍ ഇടക്കയിലും പഞ്ചരത്‌നകീര്‍ത്തനലാപനത്തിന് പക്കമേളം ഒരുക്കി.
ഏകാദശി ദിവസമായ ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി ചെമ്പൈയുടെ അഞ്ച് ഇഷ്ടകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഒത്തുചേര്‍ന്ന് പാടിക്കഴിഞ്ഞാല്‍ 15 ദിവസം നീണ്ടു നിന്ന ചെമ്പൈസംഗീതോസവത്തിന് സമാപനമാവും. ഇന്ത്യയിലെ സംഗീതോത്സവങ്ങളെല്ലാം തന്നെ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ അവസാനിക്കുമ്പോള്‍ ചെമ്പൈ സംഗീതോത്സവം മാത്രമാണ്  അതിന് ശേഷവും തുടരുക. ചെമ്പൈയുടെ ഇഷ്ടകീര്‍ത്തനങ്ങളായ വാതാപി ഗണപതിം.. ഹംസധ്വനിയിലും രക്ഷയമാം ശരണാഗതം.. ഗംഭീര നാട്ടയിലും, കരുണചെയ്‌വാനെന്ത് താമസം .. യദുകുലകാമ്പോജിയിലും സാരസാക്ഷി.. പന്തുവരാളിയിലും  പാവനഗുരു പവന.. ഹംസാനന്ദിയിലും അവതരിപ്പിച്ചാണ് ചെമ്പൈ സംഗീതോത്സവത്തിന് ഏകാദശി നാളില്‍ സമാപനമാകുക..