15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-2015 Wednesday

നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറികളില്‍ മോഷണം

Posted on: 26 August 2015
ചാവക്കാട്: നിര്‍ത്തിയിട്ടിരുന്ന ചരക്കു ലോറികളില്‍ മോഷണം. മണത്തല ദേശീയപാതയില്‍ നിര്‍ത്തിയിടുന്ന ചരക്ക് ലോറികളില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയും നിരവധി മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചരക്കുമായി എത്തിയ ഏഴോളം ലോറികളിലാണ് കവര്‍ച്ച. ഡ്രൈവറും സഹായിയും ഉറങ്ങിയ നേരത്താണ് മോഷണംനടക്കുന്നത്.  ചാവക്കാട് മേഖലയില്‍ ഇത്തരം കവര്‍ച്ചകള്‍ പതിവാകുകയാണ്. കഴിഞ്ഞ മാസം അകലാട് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലും കവര്‍ച്ച നടന്നിരുന്നു. പുലര്‍കാലങ്ങളില്‍ ബൈക്കിലെത്തിയാണ് മോഷണം നടത്തുന്നതെന്നാണ് അനുമാനം. ദേശീയ പാതയില്‍ പോലീസ്‌ രാത്രികാല പട്രോളിംഗ് ശക്തമാക്കി.