15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-2015 Wednesday

വില്ലേജ് ഓഫീസര്‍ക്ക് വധഭീഷണി ; ഒന്നര മാസമായിട്ടും പോലീസ് നടപടിയില്ല

Posted on: 26 August 2015
ചാവക്കാട്: വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പരാതി നല്‍കി ഒന്നരമാസം കഴിഞ്ഞിട്ടും പോലീസ് നടപടിയെടുത്തില്ലെന്നാക്ഷേപം.
പുന്നയൂര്‍ വില്ലേജ് ഓഫീസര്‍ എം.എ. തോമസിനുനേരെയാണ് വധ ഭീഷണിയുണ്ടായത്. ഒന്നരമാസം മുമ്പ് അകലാട് സ്വദേശിയായ യുവാവാണ് വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ വസ്തു യഥാര്‍ത്ഥ ഉടമസ്ഥന്റെ കൈവശത്തിലാണെന്നും പലിശവായ്പയില്‍ ഈട് നല്‍കിയതാണ് വസ്തുവിന്റെ ആധാരമെന്നും മനസ്സിലാക്കി വില്ലേജ് ഓഫീസര്‍ ഇയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. ഇതിനുശേഷം ചാവക്കാട് താഹസില്‍ദാര്‍ക്ക് യുവാവ് പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് വില്ലേജ് ഓഫീസറെ ആക്രമിക്കുമെന്ന് വധഭീഷണി മുഴക്കിയത്.
അഡീഷണല്‍ തഹസില്‍ദാറോടാണ് വില്ലേജ് ഓഫീസറെ ആക്രമിക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയത്. ഇതേത്തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാര്‍ വില്ലേജ് ഓഫീസറോട് വധഭീഷണിയുടെ കാര്യം ധരിപ്പിക്കുകയും വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ വി.എ. മുഹമ്മദ് റഫീഖിന് പരാതി നല്‍കുകയും ചെയ്തു. ഇതനുസരിച്ച് അന്നത്തെ സി.ഐ. പി. അബ്ദുല്‍ മുനീറിന് പരാതി കൈമാറിയെങ്കിലും നടപടിയുണ്ടാവാതിരുന്നതിനാല്‍ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. കേസില്‍ നടപടിയെടുക്കണമെന്ന ശുപാര്‍ശയോടെ ജില്ലാ ഭരണകൂടം പരാതി പോലീസ് മേധാവിക്ക് കൈമാറിയെങ്കിലും ഒന്നര മാസമായിട്ടും ജില്ലാ പോലീസ് മേധാവിയും ചാവക്കാട് പോലീസും നടപടിയെടുക്കാതെ അലംഭാവം കാണിക്കുകയാണെന്നാണ് ആക്ഷേപം..