പാലയൂര്‍ ഫെറോന കുടുംബ കൂട്ടായ്മ സെമിനാര്‍ സംഘടിപ്പിച്ചു
posted on 26 August 2014
ചാവക്കാട്: പാലയൂര്‍ ഫെറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ കുടുംബ, സെമിനാര്‍,
പച്ചക്കറി വിത്ത് വിതരണം എന്നിവ നടത്തി. പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ നടന്ന സെമിനാര്‍ തൃശൂര്‍
അതിരൂപതാ കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ.ലോറന്‍സ് തൈക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പച്ചക്കറി
വിത്ത് വിതരണം തീര്‍ഥ കേന്ദ്രം റെക്ടര്‍ ഫാ.ജോണ്‍ അയ്യങ്കാനയില് നിര്‍വഹിച്ചു.
എടക്കഴിയൂര്‍ കൃഷി ഓഫീസര്‍ ശ്രീധരന്, കണ്‍വീനര്‍ ജോസഫ് മെലിറ്റ്, ഭാരവാഹികളായ സിജി
ജെയ്സണ്‍, ഇ കെ ജോസഫ്, സുബിരാജ്, സി എ ജോഷി, ആനി ജോസ്, ജെസി ഷാജു ചെമ്മണ്ണൂര്‍,
കൊച്ചുത്രേസ്യ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.