banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-2014 Tuesday

മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം പൊന്നാനി തീരത്തടിഞ്ഞു

posted on 26 August 2014
24-08-14 Missing Fisherman Abdul Jaleel (22)ചാവക്കാട്: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു കാണാതായ യുവാവിന്റെ മൃതദേഹം പൊന്നാനി തീരത്തടിഞ്ഞു. മലപ്പുറം ജില്ലയിലെ കൂട്ടായി ശുയിപ്പന്‍ വളവില്‍ പൊന്നാക്കടവത്ത് വീട്ടില്‍ സെയ്തുവിന്റെ മകന്‍ അബ്ദുല്‍ ജലീലിന്റെ(22)മൃതദേഹമാണ് ഇന്ന് (ചൊവ്വ) പുലര്‍ച്ച പൊന്നാനി ലൈറ്റ്‌ഹൌസ്നു സമീപം തീരത്തടിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. പൊന്നാനി അഴിമുഖം പടിഞ്ഞാറേക്കരയില്‍ നിന്ന് ഞായറാഴ്ച്ച കാലത്ത് 6 ന് വാദിസ്സലാം വള്ളത്തില്‍ നാല്പതുപേരോടൊപ്പം മത്സ്യബന്ധനത്തിന് പോയതായിരുന്നു ജലീല്‍.  അണ്ടത്തോട് തീരത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെകടലില്‍ വീണ് ഒഴുക്കില്‍പെട്ട്‌ കാണാതാവുകയായിരുന്നു. കൂടെ  കടലില്‍ വീണ കമ്മുട്ടകത്ത് അസൈനാറിന്റെ മകന്‍ അര്‍ഷാദിനെ(20) കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു. ഇയാള്‍ എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  40 ഓളം തൊളിലാളികളുള്ള വള്ളം മത്സ്യബന്ധനത്തിന് വലയിട്ട് നീങ്ങുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ തിരമാല ഉയര്‍ന്ന് വള്ളം ഉലഞ്ഞപ്പോഴാണ് ഇരുവരും കടലിലേക്ക് വീണത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് നേവിയുടെ എയര്‍ക്രാഫ്റ്റും ബോട്ടും ബേപ്പൂരില്‍ നിന്നെത്തിയ കോസ്റ്റല്‍ ഗാര്‍ഡിന്റെ ബോട്ടും പാലപ്പെട്ടി പൊന്നാനി ഭാഗങ്ങളില്‍ നിന്നുള്ള മത്സ്യ ബന്ധന വള്ളക്കാരും തിരിച്ചില്‍ നടത്തിയിരുന്നു.
ജലീലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കൂട്ടായിയില്‍ ഖബറടക്കും.
മാതാവ് : പരേതയായ റാബിയ. സഹോദരങ്ങള്‍: അഷറഫ്, റാഫി, നവാസ്, ഫൈസല്‍, ലൈല, നസീറ.