posted on 26 August 2014 ചാവക്കാട്: സംഘാടകരുടെ പിടിപ്പുകേട്
കൊണ്ട് ആരേയും അറിയിക്കാതെ നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്ററിന്റെ
നേതൃത്വത്തില്‍ വിദേശത്ത് തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള ബോധവല്‍ക്കരണ
പരിപാടി - പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമില്‍
പങ്കെടുക്കാനെത്തിയത് രണ്ട് പേര് മാത്രം. വിദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങള്‍,
വിസ, എമിഗ്രേഷന്‍ നിയമങ്ങള്‍, തൊഴില്‍ ഉടമ്പടി, കസ്റ്റംസ് നിയമങ്ങള്‍, യാത്രാ
നിബന്ധനകള്‍, സാമ്പത്തിക വായ്പ എന്നിവയെക്കുറിച്ച് ബോധവത്ക്കരണം നടത്താന്‍
സംഘടാകര്‍ പ്രതീക്ഷിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരെ. ഇവര്‍ക്കായി രാവിലെ മുതല്‍
വൈകുന്നേരം വരെ 100 ഓളം പേര് പങ്കെടുക്കുമെന്ന് കരുതി തയ്യാറാക്കിയ ഭക്ഷണം
വെറുതേയായി. മിനി ഗള്‍ഫെന്ന പേരില്‍ അറിയപ്പെടുന്ന ചാവക്കാടു നിന്നുള്ള
പ്രവാസികള്‍ക്കും ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന തൊഴിലന്വേഷകര്‍ക്കും
ഏറെ ഉപകരിക്കുമായിരുന്ന ബോധവത്ക്കരണ പരിപാടിക്ക് വേണ്ട് പ്രചാരണം
നല്‍കാതിരുന്നതിന് ഉത്തരവാദിത്തം ബ്ലോക്ക് പഞ്ചായത്തും നോര്‍ക്ക റൂട്ട്സ്
അധികാരികളും പരസ്പരം പഴിചാരുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംഭവം കേട്ടറിഞ്ഞെത്തിയത് രണ്ട് പേര്
മാത്രമാണ്. മറ്റൊരു പരിപാടിയുമായി ബ്ലോക്കില്‍ എത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികളെ
സദസ്സില്‍ പിടിച്ചിരുത്തിയാണ് പരിപാടി വിജയമാക്കിയത്. |