posted on 18 September 2014 ചാവക്കാട് : ചാവക്കാട് കളഞ്ഞു കിട്ടിയ 25000
രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥനു തിരിച്ചു നല്കി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്
മാത്യകയായി. മെയിന്‍ റോഡില്‍ കരുണമെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന് മണികണ്ഠനാണ്
തനിക്കു കളഞ്ഞു കിട്ടിയ പണം ഉടമക്ക് നല്കി മാത്യകയായത്. ബ്ളാങ്ങാട്
കള്ളാമ്പിപടിക്കടുത്ത് ചാലില്‍ മുത്തു എന്ന മുത്തലിബിന്റെതായിരുന്നു
നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് മണികണ്ഠന് ജോലി ചെയ്യുന്ന കടക്കു മുന്നില്‍
നിന്നാണ് കിട്ടിയത്. തുറന്നു നോക്കിയപ്പോള്‍ 24,850 രൂപയുണ്ടായിരുന്നു. മണികണ്ഠന്
പണമടങ്ങിയ പേഴ്സ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പിന്നീട് പണം നഷ്ടപ്പെട്ട
മുത്തലിബ് പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു. |