Posted on 18 September 2014 ചാവക്കാട് : താലൂക്കാശുപത്രിയിലെ പ്രസവ
ശസ്ത്രക്രിയയെ തുടര്‍ന്ന് മണത്തല വട്ടം പറമ്പില്‍ നൗഷാദിന്റെ ഭാര്യ ഹാജറ മരിച്ച
സംഭവത്തില്‍ ഡോക്ടറുടെ അനാസ്ഥയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് നല്കിയ
പരാതിയിലാണ് ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച്ച ആശുപത്രിയിലെത്തി തെളിവെടുപ്പ്
നടത്തിയത്. ഡെപ്യൂട്ടി ഡിഎംഒ ഡോ.മിനി, ആര്.സി.എച്ച് ഓഫീസര്‍ ഡോ.ഉണ്ണികൃഷ്ണന്
എന്നിവരെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സംഭവ ദിവസം ജോലിയില്‍ ഉണ്ടായിരുന്ന
നേഴ്സുമാരില്‍ നിന്നും ആശുപത്രി സൂപ്രണ്ട് മിനിമോളില്‍ നിന്നുമാണ്
തെളിവെടുപ്പ് നടത്തിയത്. ആരോപണ വിദേയയായ ഡോ.എസ്.ശാന്തി അവധിയിലായിരുന്നതിനാല്‍
ഇവിരില്‍ നിന്ന് തെളിവെടുപ്പ് നടത്താനായില്ല. റിപ്പോര്‍ട്ട് ഡിഎംഒക്ക് കൈമാറും . |