banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

18-09-14 Thursday

ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ വെള്ളക്കെട്ട് - കാനകള്‍ ശാസ്ത്രീയമായി നിര്‍മിക്കും

Posted on 18 September 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാനകള്‍ ശാസ്ത്രീയമായി നിര്‍മിക്കുന്നതിന്  മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയുടെയും ദേവസ്വത്തിന്റെയും എന്‍ജിനീയര്‍ വിഭാഗങ്ങള്‍ ചേര്‍ന്നാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. നഗരസഭയുടെ കുട്ടികളുടെ പാര്‍ക്ക് രണ്ടുമാസത്തിനുള്ളി നവീകരിച്ച് തുറന്നുകൊടുക്കുന്നതിനും തീരുമാനിച്ചു. ഇ വേസ്റ്റ് ശേഖരണവും സംസ്‌കരണവും സംബന്ധിച്ച സര്‍ക്കാരിന്റെ കത്ത് ചര്‍ച്ച ചെയ്തു. ഇ വേസ്റ്റ് കൊണ്ടുപോകാന്‍ ഏതെങ്കിലും ഏജന്‍സി തയ്യാറുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇ വേസ്റ്റ് ശേഖരിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. നഗരസത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും, മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ കാമറകള്‍ സ്ഥാപിക്കണമെന്നും വൈസ്‌ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ് ആവശ്യപ്പെട്ടു. നഗരസഭാ യോഗത്തില്‍ വായിക്കുന്ന രേഖകള്‍ ഇംഗ്ലീഷിലാകുന്നതില്‍ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. നാട്ടികയിലെ ബി.എഡ്.സെന്റര്‍ ഗുരുവായൂരിലേക്ക് മാറ്റുന്നതിന് ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 51 സെന്റ് പാട്ടത്തിന് നല്‍കാന്‍ സമ്മതമാണെന്ന് നഗരസഭ ബി.എഡ് കോളജ് അധികൃതരെ അറിയിച്ചു. സ്ഥലം നല്‍കാമെന്ന് നഗരസഭ ചെയര്‍മാന്‍ നല്‍കിയ സാക്ഷ്യപത്രത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്‌കൂള്‍ ഗ്രൗണ്ട് നഷ്ടപ്പെടുത്തുന്ന വിധത്തില്‍ കോളജിന് സ്ഥലം നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ടി ടി ശിവദാസന്‍ യോഗത്തില്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ്, കെ എ ജേക്കബ്ബ്,ജോളിബേബി, വി കെ ശ്രീരാമന്‍, ലതാ രാധാകൃഷ്ണന്‍, കെ പി വിനോദ്, ആര്‍ വി ഷെറീഫ്, കെ പി എ റഷീദ്, സി കെ സദാനന്ദന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.