15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-08--15 Tuesday

ഹനീഫ വധം - മൂന്നുപേര്‍ കൂടി അറസ്റ്റില്‍

posted on 18 August 2015
18-08-15 arest
ചാവക്കാട്‌: തിരുവത്ര പുത്തന്‍കടപ്പുറം എ സി ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കേസിലെ രണ്ടാംപ്രതി പുത്തന്‍കടപ്പുറം കുണ്ടുപറമ്പില്‍ ഹംസ മകന്‍ ഷാഫി (29), പുതുമനശ്ശേരി സ്വദേശികളായ നാലകത്ത്‌ പടവിങ്കല്‍ സിദ്ധീഖ്‌ (36) നാലകത്ത്‌ മഞ്ഞിലില്‍ ആബിദ്‌(26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്തത്. മുഖ്യ പ്രതി കളില്‍ ഒരാളായ ഫസലുവിനു വേണ്ടി പോലീസ്‌ ലുക്കൌട്ട് നോട്ടീസ്‌ പതിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.  കൊലപാതകത്തില്‍ സഹായികളായ സിദ്ധീഖിനെയും, ആബിദിനെയും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്ന് രാവിലെ അറസ്റ്റു ചെയ്യുകയായിരുന്നു. ഷാഫിയെ മലപ്പുറം തൃശൂര്‍ ജില്ലാതിര്‍ത്തിയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത്‌. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കൊല്ലപ്പെട്ട ഹനീഫയുടെ വസതി സന്ദര്‍ശിക്കാനിരിക്കെയാണ് അറസ്റ്റ്‌. 
.