15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

18-08-2015 Tuesday

ഈ കൊലപാതകത്തില്‍ ഗ്രൂപ്പില്ല, അന്വേഷണം നീതി പൂര്‍വ്വമായിരിക്കും - ആഭ്യന്തരമന്ത്രി

posted on 18 August 2015
18-08-15 ramesh chennithala
ചാവക്കാട്‌: കോണ്ഗ്രസ് ഗ്രൂപ്പ്‌ വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം ശാഫിനഗറില്‍ എ സി ഹനീഫയുടെ വീട്ടില്‍ ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തല സന്ദര്‍ശിച്ചു. ഹനീഫയുടെ സഹോദരന്മാരുമായും വീട്ടുകാരുമായും അദ്ദേഹം സംസാരിച്ചു.  ഈ കൊലപാതകത്തില്‍ ഗ്രൂപ്പില്ലെന്നും, അന്വേഷണം നീതി പൂര്‍വ്വമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അന്വേഷണസംഘത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യംമുണ്ടായിരിക്കും.  അന്വേഷണത്തില്‍ ഭാഹ്യമായ യാതൊരു ഇടപെടലുകളും ഉണ്ടാകില്ല. ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  മാധ്യമ പ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. രാവിലെ പത്തരയോടെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പതിനൊന്നരക്ക് ശേഷമാണ് അദ്ദേഹം ഹനീഫയുടെ വസതിയിലെത്തിയത്.