15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-08-2015 Sunday

ഹനീഫ വധം - വടിവാളുകള്‍ പിടികൂടി
ആയുധം കണ്ടെത്തി നല്‍കിയതും നാട്ടുകാര്‍

posted on 16 August 2015
16-08-15 Tiruvathra weaponചാവക്കാട്:  തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധക്കേസില്‍ പിടികൂടാനുള്ള മുഖ്യ പ്രതിയായ ഫസലുവിന്റെ പുരയിടത്തില്‍ നിന്ന് വടിവാളുകള്‍ പിടികൂടി.
ഹനീഫ വധക്കേസില്‍ പിടികൂടാന്‍ ബാക്കിയുള്ള മുഖ്യപ്രതികളിലൊരാളാണ് ഫസലു. ഇയാളുടെ വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ രണ്ട് വടിവാളും ഒരു കൊയ്ത്ത് വാളുമാണ് ചാവക്കാട് സി.ഐ എ .ജെ ജോണ്‍സണ്‍റെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് എ.സി ഹനീഫയുടെ വീടിനു സമീപത്തുള്ള പ്രതിയുടെ പുരയിടത്തില്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്. വൈകുന്നേരം പ്രതിയുടെ പിതാവ് വീട്ടില്‍ തുരുമ്പ് പിടിച്ച ഇരുമ്പ് കമ്പികള്‍ക്കൊപ്പം ഈ വാളുകളെടുത്ത് ആക്രിക്കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ പുറത്തിറങ്ങിയിരുന്നു. ഇത് കണ്ട ചിലര്‍ പ്രശനത്തിന്റെ ഗൗരവം വീട്ടുകാരനോട് പറഞ്ഞതിനെ തുര്‍ന്നാണ് വാളുകള്‍ മാറ്റിവെച്ചത്. ഇക്കാര്യമറിഞ്ഞ എ.സി .ഹനീഫയുടെ ബന്ധുക്കളാണ് പൊലീസിനെ വിളിച്ച് ആയുധം കണ്ടെത്തിയ വിവരമറിച്ചത്. രണ്ടാം പ്രതി അന്‍സാറിനെയും കണ്ടെത്തി പോലീസിനെ അറിയിച്ചത്‌ നാട്ടുകാരാണ്.ചാവക്കാട് എസ്.ഐ അനൂപ് മോന്‍, എ .എസ്.ഐ അനില്‍മാത്യു, സീനിയര്‍ സി.പി.ഒ പി.എസ് സാബു, സാജന്‍, സി.പി.ഒമാരായ ലോഫി രാജ്, ജിബിന്‍, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പരിശോധനക്കെത്തി വാളുകള്‍ കണ്ടെടുത്തത്.  പിടികൂടിയ ആയുധങ്ങള്‍ തുരുമ്പു പിടിച്ചവയായിരുന്നു. ഇവ വിശദമായ പരിശോധനക്ക് അയച്ചതായി പൊലീസ് പറഞ്ഞു.