15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-08-2015 Sunday

 പോലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കുന്നതാര്
നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം - പിണറായി

posted on 16 August 2015
16-08-15 pinaraayi
ചാവക്കാട്‌ :  ഹനീഫ കൊലപാതകം നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. കൊണ്ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ എ സി ഹനീഫയുടെ വീസന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് ഹനീഫ വധക്കേസില്‍ പൊലീസ് അന്വേഷണം പ്രഹസനമാവുകയാണ്. പൊലീസിന്റെന്‍റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുന്നതാരാണെന്ന് പിണറായി ചോദിച്ചു. കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രവര്‍ത്തനമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്.ഐആറില്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഗതി മറ്റൊരു വഴിക്കാണ്.
കൊലപാതകത്തിന് നേതൃത്വം കൊടുത്തവര്‍ പുറത്ത്‌ സ്വതന്ത്രരായി വിഹരിക്കുന്നു. പ്രതികളെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ്. പ്രതികളെ കണ്ടെത്തുന്നതും ആയുധങ്ങള്‍ പിടിച്ചെടുത്ത് കൈമാറിയതും നാട്ടുകാരാണ്.  പ്രതികളെ പിടികൂടാതെ നാട്ടില്‍ അരാജകത്വം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പിണറായി ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കു പോലും രക്ഷയില്ല. നീതി കിട്ടുന്നില്ലെന്ന് ഹനീഫയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടതായും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌, സി പി എം ജില്ലാ സെക്രട്ടറി എ സി മൊയിദീന്‍, മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, എം എല്‍ എ  കെ വി അബ്ദുല്‍ഖാദര്‍, ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്‌, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സുമേഷ്‌, വൈസ്‌ പ്രസിഡന്‍റ് കെ മുബാറക്‌ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. പിണറായി വിജയന്‍ വരുന്നതറിഞ്ഞ് നാട്ടുകാരും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ഹനീഫയുടെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.
.