15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-08-15 Sunday

ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും - വി എം സുധീരന്‍
ഗോപപ്രതാപനെതിരെയുള്ള നടപടി പ്രാഥമികം മാത്രം

posted on 16 August 2015
16-08-15 v m sudheeran
ചാവക്കാട്‌ : തിരുവത്ര പുത്തന്‍കടപ്പുറം ഗ്രൂപ്പ്‌ വഴക്കിന്റെ പേരില്‍ കൊല്ലപ്പെട്ട എ സി ഹനീഫയുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. ഷാഫി നഗറില്‍ ഹനീഫയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം പത്രപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരും. ഗോപപ്രതാപനെതിരെയുള്ള നടപടി പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണെന്നും സമഗ്രഅന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകമെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്‍റ്  അബ്ദുറഹ്മാന്‍ കുട്ടി, ടി എന്‍ പ്രതാപന്‍ എം എല്‍ എ, പത്മജവേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ വി എം സുധീരനെ അനുഗമിച്ചു. നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തടിച്ചുകൂടിയിരുന്നു.