Posted on 09 April 2015 ചാവക്കാട്: ബൈക്കും ചരക്ക് ലോറിയും
കൂട്ടിയിടിച്ച് 10 വയസുകാരനുള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്ക്. തിരുവത്ര എളയേടത്ത്
പുത്തന്‍ വീട്ടില്‍ ഇ.പി അബൂതാഹിര്‍ (26), സഹോദരി പുത്രന് ഐനിപ്പുള്ളി
പണിക്കവീട്ടില്‍ ചാലില്‍ അസ്ലം (10) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഹര്‍ത്താല്‍
ദിനത്തില്‍ ബുധനാഴ്ച്ച രാവിലെ 7.15 ഓടെ ദേശീയ പാത 17 തിരുവത്ര കോട്ടപ്പുറം സെന്റില്‍
വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍
പ്രവര്‍ത്തകരെത്തി മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെക്കിച്ചു. ചാവക്കട് ഭാഗത്ത്
നിന്ന് പോയ ചരക്ക് ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. |