banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

09-04-15 Thursday

വൃദ്ധ വെന്തുമരിച്ച സംഭവം - പ്രതിയെ കൊണ്ടുവന്നു തെളിവെടുപ്പ്‌ നടത്തി

Posted on 09 April 2015
08-04-15 pvt theliveduppu
പാവറട്ടി: തൊയക്കാവ് കോഴിപ്പറമ്പ് അമ്പലത്തിന് സമീപം വീടിനു തീകൊളുത്തി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബംഗാളി യുവാവായ സലിബുള്‍ അലി മണ്ഡലിനെയാണ്  തെളിവെടുപ്പിന് കൊണ്ടുവന്നത്.  നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ശക്തമായ പോലീസ്‌ സാനിധ്യത്തിലാണ് പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്നത്. സംഭവം പ്രതി പോലീസിനു വിവരിച്ചു കൊടുത്തു. ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെയാണ്  പുതുവച്ചോലയില്‍ പരേതനായ മുഹമ്മദ് ഭാര്യ കുഞ്ഞിപ്പാത്തുമ്മയും മകള്‍ സീനത്തും മാത്രം താമസിക്കുന്ന വീടിന് പ്രതി തീ വെച്ചത്. മകള്‍ സീനത്തുമായി പ്രണയത്തിലാവുകയും യുവാവിന് വിവാഹം ചെയ്തു നല്‍കാം എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നുവത്രേ. മാതാവിന്റെ ചികിത്സയുടെ പേരില്‍ യുവാവില്‍ നിന്നും പണവും കൈപറ്റിയിരുന്നതായി പറയുന്നു. പിന്നീട് കുടുംബം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിലുള്ള വിരോധമാണ് കടുംകൈ ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചത്‌. ഗുരുതരമായ പൊള്ളലേറ്റ സീനത്ത്‌ തൃശൂര്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്.
ഐ.ജി. ടി.കെ ജോസ്, എസ്.പി. ആര്‍. നിശാന്തിനി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.