banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

09-04-15  Thursday

സംഘര്‍ഷ ഭൂമിയില്‍ നിന്നും ആശ്വാസ തീരമണഞ് പ്രഭാകരന്‍
യമനില്‍ നിന്നും പുന്നയൂര്‍ക്കുളം സ്വദേശി സുരക്ഷിതമായി നാട്ടിലെത്തി

Posted on 09 April 2015
08-04-15 Yeman Return Prabhakaranപുന്നയൂര്‍ക്കുളം: യമനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും തൃപ്പറ്റ് കല്ലൂര്‍ വീട്ടില്‍ പ്രഭാകരന്‍ നാട്ടിലെത്തി.
മുപ്പത് വര്‍ഷമായി  യമനില്‍  പ്രവാസ ജീവിതം നയിച്ച്‌ വരികയാണ്  ഈ 64 കാരന്‍.  സംഘര്‍ഷം രൂക്ഷമായി നടക്കുന്ന ഏദനില്‍ നിന്നും  സന്‍ആയില്‍നിന്ന് 160 കിലോമീറ്ററിലധികം  അകലെയാണ് പ്രഭാകരന്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ 12 വര്ഷമായി തയസില്‍ യമന്‍ പ്ലാസ്റ്റിക് മാനുഫാക്ച്ചറിങ് കമ്പനിയില്‍ സര്‍വ്വീസ് മാനേജരായാണ് ജോലി ചെയ്യുന്നത്. കമ്പനിയിലെ ഏക ഇന്ത്യക്കാരനാണ് പ്രഭാകരന്‍. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഏതനിലെയും സന്‍ആയിലെയും യുദ്ധ വിവരങ്ങള്‍ നാട്ടിലേക്ക്‌ വിളിച്ചാണ് അറിഞ്ഞിരുനത്. എയര്‍പ്പോര്‍ട്ടിനടുത്താണ് പ്രഭാകരന്‍ താമസിച്ചിരുന്നത്  അതിനാല്‍ തന്നെ ഏതു സമയവും ആക്രമണത്തിനു സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ആക്രമണ ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല.
യമനികളുടെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് കമ്പനി. ഉടമകളാരും വന്ന് നാട്ടിലേക്ക് പുറപ്പെടാനാവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ എംബസിയുടെ അറിയിപ്പ് വന്നതോടെ അവിടെ നില്‍ക്കാന്‍ പാടില്ലെന്നതിനാലാണ് താന്‍ന്‍ തിരിച്ചു വരാന്‍ തീരുമാനിച്ചത്. താമസസ്ഥലത്ത് നിന്നും  ഹുദൈദ വരെ കാറിലും അവിടെ നിന്നും ജിബൂത്തിയിലേക്ക് ഇന്ത്യയുടെ കപ്പലിലുമെത്തി. ജിബൂത്തില്‍  നിന്നും കൊച്ചിയിലേക്ക് വിമാനത്തിലുമായിരുന്നു യാത്ര. 600 ഓളം പേരുണ്ടായിരുന്നു യാത്രക്കാരായി. ബുധനാഴ്ച്ച രാവിലെ നെടുമ്പാശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യമനില്‍ നിന്നുള്ളവര്‍ക്ക പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സിയില്‍ കുന്നംകുളത്തെത്തുകയായിരുന്നു.
യമന്‍ സ്പെഷല്‍ ബസ്സില്‍ വന്നിറങ്ങിയ ആളാണെന്നറിഞ്ഞ ഉടനെ കുന്നംകുളം സ്റ്റാന്‍ഡില്‍ നിന്നിരുന്ന പോലീസുകാരന്‍ സ്റ്റേഷനിലെക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ കുന്നംകുളം പോലീസ്‌ ജീപ്പ്‌ എത്തി പ്രഭാകരനെ വീട്ടിലെത്തിച്ചു. പ്രവാസജീവിതം തുടരാന്‍ കഴിയും എന്ന് തന്നെയാണ് പ്രഭാകരന്‍ പ്രതീക്ഷിക്കുന്നത്.
യുദ്ധ ഭൂമിയില്‍ നിന്ന് ഗൃഹനാഥന്‍ സുരക്ഷിതനായി വീട്ടിലെത്തിയ ആഹ്ലാദത്തിലാണ്  പ്രഭാകരന്റെ ഭാര്യ വാസന്തിയും മൂന്ന് മക്കളും.