സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഹിരോഷിമ ദിനാചരണം നടത്തി
posted on: 07 August 2014
ചാവക്കാട്: കടപ്പുറം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഹിരോഷിമ ദിനാചരണം നടത്തി. ഫലസ്തീനിലെ ജനതക്ക്
ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് ഇനിയൊരുയുദ്ധം വേണ്ട എന്നമുദ്രാവാക്യവുമായി ചാവക്കാട് താലൂക്കാഫീസ് പരിസരത്ത്
സംഘടിപ്പിച്ച പരിപാടിയില്‍ ചാവക്കാട് ജനമൈത്രിപോലീസും, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ
പ്രമുഖരും അണിനിരന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞയോടെയാണ് പരിപാടി ആരംഭിച്ചത്. പിന്നീട് പരിപാടിയില്‍ പങ്കെടുത്തവര്‍
സമാധാനത്തിന്റെ പ്രതീകമായീ വെള്ളരി പ്രാവുകളെ പറത്തി. നഗരസഭ ചെയര്പേഴ്സന് സതീരത്നം, പ്രതിപക്ഷനേതാവ് കെ
കാര്‍ത്യായനി ടീച്ചര്‍, കഥാകൃത്ത് രാധകൃഷ്ണന് കാക്കശേരി, ആട്ടോ കാസ്റ്റ് ചെയര്മാന് സി എച്ച് റഷീദ്, സി ഐ സിബിച്ചന്
ജോസഫ്, എസ് ഐ എം കെ ഷാജി, ഡി ഇ ഒ സേതു മാധവന്, എ ഇ ഒ പ്രതീഷ്, കടപ്പുറം വി എച്ച് എസ് എസ്
പ്രധാനാധ്യാപിക എ കെ സുലോചന, കെ നവാസ്, സി മുസ്താക്കലി, എം എസ് പ്രകാശന്, സതീഭായ്, സി പി ഒ.സാജന്,
അധ്യാപകരായ റഷീദ്, മുബാറക്ക്, എ കെ.ഷാജി, അനിത എന്നിവര്‍ പ്രസംഗിച്ചു. ആര്‍ടിസ്റ്റുകളായ ഉണ്ണി മണത്തല, മണി
ചാവക്കാട് എന്നിവര്‍ ക്യാന്‍വാസില്‍ യുദ്ധവിരുധ ചിത്രങ്ങള്‍ വരച്ചു.