banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-08--2014 Thursday

ഗസ്സ ഐക്യദാര്‍ഡ്യ റാലി നാളെ

Posted on: 07 August 2014
ചാവക്കാട്‌: ഗസ്സയിലെ ഇസ്രയേല്‍ ക്രൂരതകളില്‍ പ്രതിഷേധിച്ചും, ഫലസ്തീന്‍ ജനതക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചാവക്കാട്‌ നഗരത്തില്‍ റാലി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചാവക്കാട്‌ മേഖലയിലെ പതിനാറോളം മഹല്ലുകളുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച നാലുമണിക്ക്‌ മണത്തല പള്ളി പരിസരത്ത്‌ നിന്നും ആരംഭിക്കുന്ന റാലി നഗരം ചുറ്റി ചാവക്കാട്‌ ജംഗ്ഷനില്‍ സമാപിക്കും. മണത്തല മഹല്ല് പ്രസിഡന്‍റ് ന്റെ അധ്യക്ഷതയില്‍ മദ്രസാ അങ്കണത്തില്‍ നടന്ന യോഗത്തില്‍ വിവിധ മഹല്ലുകളില്‍ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. ജാതിമതഭേദമന്യേ എല്ലാവരും റാലിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു..