Posted on: 07 August 2014 പുന്നയൂര്‍ക്കുളം: യുവതിയുടെ മാലപൊട്ടിച്ചു
ബൈക്കില്‍ കടന്നവരെ നാട്ടുകാര്‍ പിടികൂടി. ഇന്നലെ രാവിലെ 6.30 നായിരുന്നു സംഭവം.
വീട്ടുമുറ്റമടിച്ചുകൊണ്ടിരുന്ന കുന്നത്തൂര്‍
ചെമ്പ്ര വീട്ടില്‍ ജയ (33) യുടെ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മാലയാണ്
ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്ത് ബൈക്കില്‍ രക്ഷപെടാന്‍
ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ബൈക്കിനെ
പിന്തുടര്ന്ന് ആല്‍ത്തറ വിശ്വഭാരതി കോളേജ് പരിസരത്ത് നിന്ന്
മോഷ്ട്ടാക്കളെ പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലയിലെ കരിങ്കലത്താണി സ്വദേശികളായ
കിഴക്കുളത്തയില് വിനോദ് (23), ചെറിയത്ത് വളപ്പില്‍ മുഹമ്മദ് ഹനീഫ (24) എന്നിവരെയാണ് നാട്ടുകാര്‍
പിടികൂടി വടകേക്കാട് പോലീസില്‍ ഏല്‍പ്പിച്ചത്. പ്രതികളെ പോലീസ് കോടതിയില്‍ ഹാജരാക്കി..
|