15th anniversary logo
mehnadi
onlinelogo
online txt

home iconHome

07-03-2016  Monday

ക്ഷേത്രങ്ങളില്‍ ശിവരാത്രി ഉത്സവം ഇന്ന്

posted on 07 March 2016
ചാവക്കാട്: മേഖലിലെ വിവധ  ക്ഷേത്രങ്ങളില്‍ ഇന്ന് ശിവരാത്രി ഉത്സവം ആഘോഷിക്കും. പേരകം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 9.30ന് സമ്പ്രദായ ഭജന,10.30ന് നാഗ പുനപ്രതിഷ്ഠ,ഉച്ചക്ക് ഒന്നിന് ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ്, നാലിന് നടക്കല്‍പറ, ഉച്ചതിരിഞ്ഞ് രണ്ടിന് താമരയൂര്‍ കൊടുവള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ശിവശക്തി, ഹരിദാസ്‌നഗറില്‍ നിന്ന് റെഡ്‌ബോയ്‌സ് പേരകം, ആലുംപടി ശിവസുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് ധര്‍മ്മക്ഷേത്ര പേരകം എന്നിവയുടെ പകല്‍പൂരങ്ങള്‍ ആരംഭിച്ച് അഞ്ചിന് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. പൂത്താലം, കാവടികള്‍, തെയ്യം, വിവിധ വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയാകും. രാത്രി ഏഴിന് സര്‍പ്പബലി, 8.30ന് ശ്രീഭൂതബലി, ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് മാതൃസമിതിയുടെ നാട്ടുതാലം ഉണ്ടാകും. ഉച്ചക്കും രാത്രിയും അന്നദാനം ഉണ്ടാവും. വിശേഷാല്‍ പൂജകള്‍ക്ക് പാതിരികുന്നത്ത്മന മാധവന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും.

ചാവക്കാട്: തിരുവത്ര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 10.30ന് മധ്യാഹ്നപൂജ,11.30ന് പ്രസാദ ഊട്ട്, ഉച്ചതിരിഞ്ഞ് രണ്ടിന് തിടമ്പ് എഴുന്നള്ളിപ്പ്. ചുക്കുബസാര്‍ ത്രിനയന്‍, എടക്കഴിയൂര്‍ ജനമൈത്രി, തിരുവത്ര നക്ഷത്ര, കുഞ്ചേരി ശിവപുരി, വളയംതോട് കാളപെരുമ്പടകൂട്ടം എന്നീ പൂരാഘോഷകമ്മറ്റികളുടെ പൂരംവരവ് ആറിന് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. രാത്രി 8.30ന് ശ്രീഭൂതബലി, ഒമ്പതിന് ഡബിള്‍ തായമ്പക, എന്നിവ അരങ്ങേറും. ഞായറാഴ്ച 10ന് കൊച്ചിന്‍ സംഗമിത്രയുടെ കുടുംബ പുസ്തകം എന്ന നാടകവും തിങ്കളാഴ്ച രാത്രി 11ന് നക്ഷത്ര തിരുവത്രയുടെ നൃത്തനൃത്ത്യങ്ങളും  അരങ്ങേറും.

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ രാവിലെ 8.30ന് പഞ്ചവീംശതി കലശപൂജ, 10.30ന് ശ്രീബലി എഴുന്നള്ളിപ്പ്, കുഞ്ഞീരകത്ത് മുത്തപ്പന്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പൂത്താലംവരവ് എന്നിവ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ചെറായി പുരുഷോത്തമന്‍, സഹതന്ത്രി സന്തോഷ്, മേല്‍ശാന്തി ബാബുരാജ്, ശാന്തിമാരായ സുബിന്‍, സുജിത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 2ന് മടേക്കടവ് മേലേപ്പുര വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് കൈലാസം, ഇരട്ടപ്പുഴ സെന്ററില്‍ നിന്ന് ബാലസംഘം, തിരുവത്ര പണിക്കന്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് യുവകിരണം, ഇരട്ടപ്പുഴ വടക്കൂട്ട് ഭഗവതിക്ഷേത്രത്തില്‍ നിന്ന് രുദ്രസേന, ഇരട്ടപ്പുഴ മൂക്കന്‍ രുദ്രഭഗവതിക്ഷേത്രത്തില്‍ നിന്ന് ശിവഗംഗ, ബ്ലാങ്ങാട് കുഞ്ഞീരകത്ത് മുത്തപ്പന്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് ഓംങ്കാരം, ബീച്ച് സെന്ററില്‍ നിന്ന് ഒരുമ, ബ്ലാങ്ങാട് തൊണ്ടക്കേരന്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് ഛത്രപതി എന്നീ കമ്മറ്റികളുടെ പകല്‍പൂരങ്ങള്‍ വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. താലങ്ങള്‍, വര്‍ണ്ണക്കാവടികള്‍, ഭസ്മക്കാവടികള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, വിവിധ വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയാകും. രാത്രി ബ്ലാങ്ങാട് ഇറക്കില്‍ പെരുമ്പിള്ളിശ്ശേരി ഭഗവതിക്ഷേത്രത്തില്‍ നിന്ന് ശിവശക്തി ചാപ്പറമ്പ്, ഇരട്ടപ്പുഴ കലിംഗനഗറില്‍ നിന്ന് ഭഗവത്, ബ്ലാങ്ങാട് ബീച്ച് നിവേദിത നഗറില്‍ നിന്ന് കുരുക്ഷേത്ര, ഇരട്ടപ്പുഴ സെന്ററില്‍ നിന്ന് ബാലസംഘം എന്നീ കമ്മറ്റികളുടെ താലങ്ങള്‍ ക്ഷേത്രാങ്കണത്തിലെത്തി സമാപിക്കും. രാത്രി ഏഴിന് നൃത്തനൃത്ത്യങ്ങളും വിവിധ കലാപരിപാടികളും കാഥികന്‍ ഇടക്കൊച്ചി സലീംകുമാറിന്റെ ''ഇതിഹാസ ഭുമിയില്‍'' എന്ന കഥാപ്രസംഗവും അരങ്ങേറും.

പുന്നയൂര്‍ക്കുളം: തൃപ്പറ്റ് ശിവക്ഷേത്തിലെ ശിവരാത്രി മഹോത്സവം 7 ന് ആഘോഷിക്കും, രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, സര്‍വ്വ ഐശ്വര്യ പൂജ എന്നിവ ഉണ്ടാകും. ക്ഷേത്ര തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, അനൂപ് ശാന്തി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.  ഉച്ചക്ക് 3 ന് അര്‍ജ്ജുന നൃത്തം, ആദിവസി നൃത്ത വിരുന്ന്, വൈകീട്ട് 6ന് ക്ഷേത്ര അലങ്കാരം 6: ന് ഉത്സവ വരവ്, 7:30 ന് തായമ്പക, 8 ന്  നൃത്ത നൃത്ത്യങ്ങള്‍ തുടര്‍ന്ന് ഗാനമേള, സിനിമ പ്രദര്‍ശനം എന്നിവ ഉണ്ടാകും.