15th anniversary logo
mehnadi
onlinelogo
online txt

home iconHome

07-03-16 Monday

മന്ദലാംകുന്ന് ജി.എഫ്.യു പി സ്കൂൾ വാർഷികവും യാത്രയയപ്പും

posted on 07 March  2016
07-03-16 shivji gv
മന്ദലാംകുന്ന്: ജി.എഫ്.യു പി സ്കൂൾ തൊണ്ണൂറ്റിമൂന്നാം  വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് എസ്.കെ മുകുന്ദനുളള യാത്രയയപ്പും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ചാകര പദ്ധതിയുടെ ഉദ്ഘാടനവും അദ്ധേഹം നിർവ്വഹിച്ചു . പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സിനിമ നടൻ ശിവജി ഗുരുവായൂർ സ്കൂൾ വാർത്ത പത്രികയായ 'ധർപ്പണം' പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ ഉപഹാരം നല്കി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത് അഷ്റഫ്, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജിത അഷ്റഫ്, ബ്ബോക്ക് മെമ്പർ ഷെമീറ കാദർ, പഞ്ചായത്ത് അംഗങ്ങളായ എ.എം അലാവുദ്ധീൻ, പി.വി ഷിവാനന്ദൻ, എസ്.എം. സി ചെയർമാൻ അസീസ് മന്ദലാംകുന്ന്, ഒ .എസ്.എ പ്രസിഡണ്ട് പി.കെ ഹസ്സൻ, മദർ പി.ടി.എ പ്രസിഡണ്ട് ഉഷ രവി, സ്കൂൾ ലീഡർ അജ്ഫർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.എസ് മോളി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.കെ മുകുന്ദൻ മറുപടി പ്രസംഗം നടത്തി. പി.ടി.എ പ്രസിഡണ്ട് പി.കെ സൈനുദ്ധീൻ ഫലാഹി സ്വാഗതവും സീനിയർ അദ്ധ്യാപിക വി.എ ബിന്ദു നന്ദിയും പറഞ്ഞു.