banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-14  Wednesday

ചെമ്പൈയുടെ ഇഷ്ടകീര്‍ത്തനാലാപനത്തെടെ സംഗീതോല്‍സവത്തിന് പരിസമാപ്തിയായി

Posted on 03 December  2014
ഗുരുവായൂര്‍: ഗുരുവായൂരിന്റെ  പതിനഞ്ച് പകകലിരവുകളെ  സംഗീതലഹരിയില്‍ ആറാടിച്ച  ചെമ്പൈ സംഗീതോല്‍സവത്തിന് ചെമ്പൈയുടെ ഇഷ്ടകീര്‍ത്തനാലാപനത്തെടെ ഏകാദശിനാളില്‍ പരിസമാപ്തിയായി. സംഗീതലോകത്തെ അതികായന്മാര്‍ മുതല്‍ നവപ്രതിഭകള്‍വരെ സംഗീതാര്‍ച്ചന നടത്തിയ സംഗീതോല്‍സവം സംഗീപ്രേമികളുടെ മനസ്സുകളില്‍ കുളിര്‍മഴ പെയ്തിരങ്ങിയ ശേഷമാണ് അവസാനിച്ചത്. വായ്പാട്ടിലേയും ഉപകരണ സംഗീതത്തിലേയും പ്രശസ്തരുടെ സംഗീതപ്രതിഭയും സംഗീതത്തിന്റെ മഹത്വവും ആസ്വദിക്കുവാന്‍ നിരവധി അവസരങ്ങള്‍ നല്‍കിയാണ് ചെമ്പൈ സംഗീതോല്‍സവ വേദിക്ക് തിരശീല വീണത്. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് പ്രിയപ്പെട്ട അഞ്ച് കീര്‍ത്തനങ്ങള്‍ പ്രഗത്ഭ സംഗീതജ്ഞര്‍ ചേര്‍ന്ന് ആലപിച്ചു.  ഹംസധ്വനി രാഗത്തില്‍ 'വാതാപിഗണപതിം', നാട്ടരാഗത്തില്‍ 'രക്ഷമാം ശരണാഗതം', ഹംസാനന്ദിയില്‍ 'പാവനഗുരു', പന്തുവരാളിയില്‍ 'സാരസാക്ഷ',  എന്നീ കീര്‍ത്തനങ്ങള്‍ക്കുശേഷം 'കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ' എന്ന കീര്‍ത്തനത്തോടെയാണ് സംഗീതോല്‍സവം സമാപിച്ചത്.  3000-ഓളം പേര്‍ സംഗീതാര്‍ച്ചന നടത്തി..