banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-12-14 Wednesday

വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

posted on 03 December 2014
പുന്നയൂര്‍ക്കുളം. പഞ്ചായത്ത് ആറ്റുപുറത്ത് നിര്‍മ്മിക്കുന്ന വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് ഫാത്തിമ ലീനസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി എസ് ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ ഹീരകൃഷ്ണദാസ്, പി രാജന്‍, പി എ പുഷ്പന്‍, മരണാനന്തര കമ്മിറ്റ് ഭാരവാഹികളായ ടി സുധാകരന്‍, ചെമ്പ്ര നാരായണന്‍, രാഷ്ടീയ പ്രതിനിധികളായ പി ഗോപാലന്‍, കെ സി രാജു, കെ നജീബ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ 18 ലക്ഷവും സര്‍ക്കാര്‍ വിഹിതമായി 20 ലക്ഷവും ചേര്‍ത്താണ് ആധുനിക രീതിയില്‍ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നത്. അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.