Posted on 20 August 2015 ചാവക്കാട്: ഒരുമനയൂര്‍
ഗ്രാമപ്പഞ്ചായത്തിന്റേയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റേയും നേതൃത്വത്തില്‍
നിര്‍ദ്ധനരായ മാരകരോഗികള്‍ക്കായി എല്ലാ മാസവും വിതരണം ചെയ്യുന്ന സൗജന്യ മരുന്ന്
വിതരണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എം.കെ. മുനീര്‍ നിര്‍വഹിച്ചു. പാവപ്പെട്ട
രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള സഹായം നല്‍കുന്ന ഇത്തരം പരിപാടികളാണ് നാടിന്റെ
വികസനം പൂര്‍ണമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ സാന്ത്വനം പെയിന്‍
ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത മാരക രോഗികളായ 10
പേര്‍ക്കാണ് ചികിത്സാസഹായം നല്‍കുന്നത്. വര്‍ഷംതോറും 240000 രൂപയുടെ ചികിത്സാസഹായമാണ്
പദ്ധതി വഴി പഞ്ചായത്ത് വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ ഒരു രോഗിക്ക് ഒരു വര്‍ഷം 24000
രൂപയുടെ ചികിത്സാസഹായം നല്‍കാനാണ് പഞ്ചായത്ത് തീരുമാനം. ഇതില്‍ 60000 രൂപ പഞ്ചായത്തും
ബാക്കി തുക വിവിധ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നുമാണ്
സമാഹരിക്കുന്നത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നും
ഫെല്ലോഷിപ്പ് നേടിയ ഡോ.ഷമീര്‍ കാദറിനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് സാന്ത്വനം
പരിചരണ പദ്ധതിയില്‍ പേര് നല്‍കിയ എല്ലാവര്‍ക്കും ഓണക്കോടി വിതരണം ചെയ്തു.
പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളും സന്നദ്ധസംഘടനകളും സമാഹരിച്ച തുക ചടങ്ങില്‍
ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ഫിലോമിന അധ്യക്ഷയായി. കെ.ജെ. ചാക്കോ, ഫൗസിയ
ഇക്ബാല്‍, നൂര്‍ജഹാന്‍, ഷൈനി ഷാജി, അഡ്വ.പി. മുഹമ്മദ് ബഷീര്‍, വി.കെ.ചന്ദ്രന്‍, ഡോ.രാഖി
വിജയ |