15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-08-15 Thursday

ഹനീഫ വധം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Posted on 20 August 2015
ചാവക്കാട്: ഹനീഫ വധക്കേസില്‍ ചൊവ്വാഴ്ച അറസ്റ്റു ചെയ്ത മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കേസിലെ രണ്ടാം പ്രതി പുത്തന്‍കടപ്പുറം കുണ്ടുപറമ്പില്‍ഷാഫി (29), പാവറട്ടി പുതുമനശ്ശേരി സ്വദേശികളായ നാലകത്ത് പടുവിങ്ങല്‍ സിദ്ദിക്ക് (31), നാലകത്ത് മഞ്ഞിയില്‍ ആബിദ് (26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ കിട്ടാനുള്ള മുഖ്യ പ്രതികളില്‍ ബാക്കിയുള്ള ഫസലു, സച്ചിന്‍ എന്നിവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹനീഫയുടെ വീട് സന്ദര്‍ശിച്ചു.

ചാവക്കാട്: കൊല്ലപ്പെട്ട എ.സി. ഹനീഫയുടെ വീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുരിയാക്കോസ്, സംസ്ഥാന സെക്രട്ടറി മാരായ സുനില്‍ ലാലൂര്‍, ഷോണ്‍ പല്ലിശ്ശേരി, പാര്‍ലമെന്ററി കമ്മിറ്റി വൈസ് പ്രസിഡന്റ് ജൈസന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.