15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

15-08-15 Saturday

കൊലപാതകം നടത്തിയല്ല ഗ്രൂപ്പ് കളിക്കേണ്ടതെന്ന് പത്മജ വേണുഗോപാല്‍

Posted on 15 August 2015
14-08-15 pathmaja
ചാവക്കാട്: കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുണ്ടെങ്കിലും കൊലപാതകം നടത്തിയല്ല ഗ്രൂപ്പ് കളിക്കേണ്ടതെന്നും പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് വന്നാല്‍ എത്ര ഉന്നതനായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. കൊല്ലപ്പെട്ട ഹനീഫയുടെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അവര്‍.
വ്യക്തികളെ നോക്കിയല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ്സിന്റെ സംസ്‌കാരമല്ല. താന്‍ കെ. കരുണാകരന്റെ മകളാണെന്നും തനിയ്ക്കു ചുമതലയുള്ള സ്ഥലത്ത് ആരെയും ഗ്രൂപ്പ് കളിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന സി.എ. ഗോപപ്രതാപനെ സംരക്ഷിക്കുന്നത് മന്ത്രി സി.എന്‍. ബാലകൃഷ്ണനാണെന്ന് ബന്ധുക്കള്‍ ആരോപിച്ചപ്പോള്‍ സി.എന്‍. ബാലകൃഷ്ണന്‍ ക്രിമിനലുകളെ സംരക്ഷിക്കുമോ, അത്തരത്തിലുള്ള ഒരാളല്ല അദ്ദേഹമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രി ഗ്രൂപ്പ് നോക്കിയല്ല എവിടെയും പോകുന്നതെന്നും പത്മജ പറഞ്ഞു.
ഹനീഫയുടെ വീട്ടില്‍നിന്നിറങ്ങിയ പത്മജ വേണുഗോപാല്‍ പിന്നീട് ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തി സംഭവത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തു.