15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

14-08-15 Friday

കര്‍ക്കിടവാവ് ബലിക്ക് പഞ്ചവടി കടപ്പുറത്ത് പതിനായിരങ്ങളെത്തി

posted on 14 August 2015
14-08-15 vaavu
ചാവക്കാട്: കര്‍ക്കിടവാവ് ബലിക്ക് പഞ്ചവടി കടപ്പുറത്ത് പതിനായിരങ്ങളെത്തി. എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രക്കമ്മിറ്റി കടപ്പുറത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ കര്‍ക്കിട വാവു ബലിക്കെത്തിയത് പതിനായിരങ്ങള്‍. ഒരേ സമയം രണ്ടായിരത്തോളം പേരാണ് വാവു ബലിയര്‍പ്പിച്ചത്. നാല്‍പ്പതോളം കാര്‍മ്മികളുടെ നേതൃത്വത്തില്‍ നടന്ന വാവുബലിക്ക് ശേഷം കടലില്‍ പോയി മുങ്ങിക്കുളിക്കാനാവാത്തവര്‍ക്ക് പന്തലിനു സമീപത്തെ കുളം നവീകരിച്ചും മോട്ടോര്‍ പമ്പു ചെയ്തും സൗകര്യമൊരുക്കിയിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയവര്‍ വരിനിന്നപ്പോള്‍ കടപ്പുറം മുതല്‍ ദേശീയ പാതയിലെ പഞ്ചവടി സെന്റര്‍ വരെ നീണ്ടു. വടക്കുഭാഗം ഉല്‍സവക്കമ്മിറ്റി ഭാരവാഹികളായ  തയ്യില്‍ വാസുദേവന്‍, വാക്കയില്‍ മുരളീധരന്‍, കോങ്കണ്ടത്ത് സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബലിയിടാനെത്തിയവര്‍ക്ക്  ചുക്കു കാപ്പി വിതരണം ചെയ്തു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ പാലപ്പെട്ടി ബാബു, കോങ്കണ്ടത്ത് രവീന്ദ്രന്‍, അര്‍ജുനന്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി. എടക്കഴിയൂര്‍ ലൈഫ് കെയര്‍, അകലാട് നബവി പ്രവര്‍ത്തകരും ചാവക്കാട് പൊലീസും കടലിലിറങ്ങുന്നവര്‍ക്ക് സുരക്ഷയൊരുക്കാനുണ്ടായിരുന്നു..